മറ്റുള്ളവര്‍ കംപ്യൂട്ടര്‍ ഓഫ് ചെയ്യുന്നത് തടയാം


പലപ്പോഴും ഒരു കംപ്യൂട്ടര്‍ പലര്‍ ഉപയോഗിക്കാറുണ്ട്. ഓഫിസുകളിലും, വീടുകളിലും ഇത് സാധാരണമാണ്. നിങ്ങള്‍ ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ മറ്റുള്ളവര്‍ ഉപയോഗിക്കുകയും അവരത് ഷട്ട്ഡൗണ്‍ ചെയ്ത് പോവുകയും ചെയ്യുന്നത് തടയാന്‍ സാധിക്കും.
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് മാത്രം ഓഫ് ചെയ്യാവുന്ന വിധത്തില്‍ എങ്ങനെ സിസ്റ്റം സെറ്റ് ചെയ്യാമെന്ന് നോക്കാം.

secpol.msc എന്ന് സെര്‍ച്ച് ബോക്സില്‍ നല്കി എന്റര്‍ അടിക്കുക.
Local Security Policy editor ന്‍റെ ഇടത് വശത്ത് Local Policies എന്നത് എക്സ്പാന്‍ഡ് ചെയ്യുക.
വലത് വശത്തെ പാനലില്‍ നിന്ന് User Rights Assignments എടുക്കുക.
Shut down the system എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
Shut down the system Properties ഓപ്പണായി വരും.
ഇനി Local Security Setting എടുത്ത് തടയേണ്ടുന്ന യൂസേഴ്സിനെ സെലക്ട് ചെയ്യുക.
Remove ല്‍ ക്ലിക്ക് ചെയ്യുക.

Apply നല്കി OK ക്ലിക്ക് ചെയ്യുക.

Comments

comments