പെന്‍ഡ്രൈവില്‍ വൈറസ് കടക്കുന്നത് തടയാന്‍ ഒരു സൂത്രപ്പണി


പെന്‍ഡ്രൈവുകളാണല്ലോ വൈറസുകളുടെ പ്രധാന താവളം. ഏറ്റവുമധികം വൈറസ് ബാധ വരുന്നത് പെന്‍ഡ്രൈവുകളിലൂടെയാണ്. autorun.inf പോലുള്ള സ്ഥിരം ശല്യക്കാര്‍ വേറെയുമുണ്ട്. നിരവധി ചെറു പ്രോഗ്രാമുകള്‍ പെന്‍ഡ്രൈവുകളില്‍ നിന്ന് വൈറസ് തടയാന്‍ ഉപയോഗിക്കുന്നുണ്ട്.
Pendrive locking - Compuhow.com
ഇത്തരത്തിലുള്ള ഒന്നാണ് USBdummyprotect. വ്യത്യസ്ഥമായ ഒരു പ്രവര്‍ത്തനമാണ് ഇതിന്റേത്. യു.എസ്.ബി സ്റ്റോറേജ് നിറയെ ഡമ്മി ഫയലുകള്‍ നിര്‍മ്മിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ പുറമേ നിന്ന് ഒരു പ്രോഗ്രാമിന് കടന്നു കയറുക സാധ്യമല്ല.

ഇതുപയോഗിക്കാന്‍ പെന്‍ഡ്രൈവില്‍ ഈ പ്രോഗ്രാം കോപ്പി ചെയ്യുക.
ഒരു കംപ്യൂട്ടറില്‍ ഇത് റണ്‍ ചെയ്യുക.
ഇനി ധൈര്യമായി വൈറസുള്ള കംപ്യൂട്ടരില്‍ കണക്ട് ചെയ്യാം. ഒരു പ്രോഗ്രാമും പെന്‍ഡ്രൈവിലേക്ക് കടക്കില്ല.
(ശ്രദ്ധിക്കേണ്ടുന്നവ – ഫയലുകള്‍‌ റീഡ് ചെയ്യാനേ ഈ പെന്‍ഡ്രൈവ് ഉപയോഗിക്കാനാവൂ. നാല് ജി.ബിയില്‍ കൂടുതല്‍ സ്റ്റോറേജുള്ള പെന്‍ഡ്രൈവുകളില്‍ വര്‍ക്ക് ചെയ്യുകയുമില്ല)

Download

Comments

comments