ഇമെയിലുകള്‍ തടയാം


Email spam - Compuhow.com
സ്പാമുകള്‍ നമ്മള്‍ നിരന്തരം നേരിടുന്ന ഒരു പ്രശ്നമാണ്. ഇമെയില്‍ അഡ്രസ് പല ആവശ്യങ്ങള്‍ക്കും നല്കുമ്പോള്‍ അത് സ്പാമുകള്‍ വന്നു നിറയാനുള്ള ഒരു കാരണമാകും. നിലവില്‍ ജിമെയിലില്‍ സ്പാം ബ്ലോക്കിങ്ങ് ഉണ്ടെങ്കിലും അത് കൂടുതല്‍ മികവുറ്റ രീതിയല്‍ പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുന്നതാണ് Block Sender.

സെന്‍ഡര്‍, ഡൊമെയന്‍ എന്നിവയൊക്കെ അടിസ്ഥാനമാക്കി ഇതുപയോഗിച്ച് മെയില്‍ ബ്ലോക്ക് ചെയ്യാം. എന്നാല്‍ ഇതിന്‍റെ പെയ്ഡ് വേര്‍ഷന്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫീച്ചറുകള്‍ ലഭ്യമാകും.

ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മെയിലില്‍ ഡെലീറ്റിന് സമീപത്തായി ബ്ലോക്ക് ബട്ടണ്‍ പ്രത്യക്ഷപ്പെടും. സെന്‍ഡറും, ഡൊമെയ്നുകളും മാത്രമല്ല ചില വാക്കുകളും, ഫ്രെയ്സുകളുമൊക്കെ ഇതില്‍ ബ്ലോക്കിങ്ങിന് ഉപയോഗിക്കാം.
ബ്ലോക്ക് ചെയ്യുന്ന അവസരത്തില്‍ കണ്‍ഫര്‍മേഷന്‍ ചോദിക്കുമ്പോള്‍ യെസ് എന്ന് നല്കുക.

http://blocksenderapp.com/

Comments

comments