ഫേസ്ബുക്കിലെ ആപ്പ്, ഗെയിം റിക്വസ്റ്റുകള്‍ തടയാം


ഫേസ്ബുക്ക് ഉപയോഗിക്കുന്ന മിക്കവരും സ്വയം പലതും ആസ്വദിക്കുന്നതിനൊപ്പം മറ്റുള്ളവരെ അതില്‍ പങ്കെടുപ്പിക്കാനും ശ്രമിക്കും. പലപ്പോഴും ഇതൊരു ശല്യമാവം. കാര്യമായി പണിയൊന്നുമില്ലാത്തവര്‍ കാണുന്ന ആപ്പുകളും , ഗെയിമുകളുമൊക്കെ ഉപയോഗിച്ച് പിന്നെ അതിലേക്ക് ഫ്രണ്ട്സിനെ ഇന്‍വൈറ്റ് ചെയ്യും. ചിലപ്പോള്‍ ഇത്തരം റിക്വസ്റ്റുകള്‍ ഇന്‍ ബോക്സില്‍ നിറയും. പലരും ഇതൊരു ശല്യമായി കണക്കാക്കുന്നുണ്ടാവും. ഇത് തടയാനുള്ള മാര്‍ഗ്ഗം ഇനി പറയുന്നു.

ആദ്യം ഫേസ്ബുക്കില്‍‌ ലോഗിന്‍ ചെയ്യുക.
ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് Account Settings എടുക്കുക.
Settings വിന്‍ഡോയില്‍ Apps എടുക്കുക.
facebook tips - Compuhow.com

അവിടെ മുകളിലായി if you want to use apps, plugins, games and websites എന്നൊരു മെസേജ് കാണാം. അവിടെ Edit ക്ലിക്ക് ചെയ്യുക.
Turn Off Platform ക്ലിക്ക് ചെയ്യുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഇന്‍വിറ്റേഷനുകള്‍ സാധ്യമാകില്ല.

Comments

comments