ആഡ് ഫ്ലൈ പേജുകള്‍ ബൈപാസ് ചെയ്യാം


Adfly bypass - Compuhow.com
ചില പ്രോഗ്രാമുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും മറ്റുമായി സെര്‍ച്ച് ചെയ്ത് സൈറ്റ് തുറക്കുമ്പോള്‍ ആഡ് ഫ്ലൈ പരസ്യം വരുന്നത് മിക്കവരും കണ്ടിട്ടുണ്ടാവും. വലിയൊരു ശല്യക്കാരനായാണ് ഇത് അനുഭവപ്പെടുന്നത്. ആവശ്യമുള്ള പേജ് തുറന്ന് കിട്ടുന്നതിനായി അതിന് മുന്നില്‍ വെയ്റ്റ് ചെയ്യുകയും വേണം. ഈ പ്രശ്നം പരിഹരിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് ഇനി പറയുന്നത്.
പേജ് നേരിട്ട് തുറന്ന് കിട്ടാന്‍ ഇനി കാണുന്ന ലിങ്ക് തുറക്കുക.

http://www.dead.altervista.org/index.php

അതില്‍ നിങ്ങള്‍ക്ക് തുറന്ന് കിട്ടേണ്ടുന്ന ലിങ്ക് കോപ്പി പേസ്റ്റ് ചെയ്യുക. തുടര്‍ന്ന് താഴെ കാണുന്ന Dead Fly എന്നിടത്ത് ക്ലിക്ക് ചെയ്യുക. ആഡ് ഫ്ലൈ ഉപദ്രവമില്ലാത്ത ലിങ്ക് ലഭിക്കും.
ആന്‍ഡ്രോയിഡിനായി ഒരു ആപ്ലിക്കേഷനും ലഭ്യമാണ്.

ജാവ സ്ക്രിപ്റ്റ് വഴിയും ആഡ് ഫ്ലൈ ബൈപാസ് ചെയ്യാം. അതിന് പേജ് തുറക്കുമ്പോള്‍ javascript:showSkip();എന്ന സ്ക്രിപ്റ്റ് ഉപയോഗിക്കുക. ഒരു സ്കിപ് ബട്ടണ്‍ കാണാനാവും. ഇതേ സ്ക്രിപ്റ്റ് ഫയല്‍ഷെയറിങ്ങ് സൈറ്റുകളില്‍ വെയ്റ്റിങ്ങ് ഒഴിവാക്കാനും ഉപയോഗിക്കാം.

Comments

comments