Bios അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടോ?


കംപ്യുട്ടറിന്റെ ബയോസ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടോ എന്നത് പലരുടയും സംശയമാണ്. കംപ്യൂട്ടര്‍ നെറ്റ് കണക്ടഡ് ആണെങ്കില്‍ പല പ്രോഗ്രാമുകളും, ഡ്രൈവര്‍ പ്രോഗ്രാമുകളും ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്യപ്പെടും. എന്നാല്‍ bios വ്യത്യസ്ഥമാണ്. bios ഹാര്‍ഡ് ഡിസ്‌കിലല്ല, കംപ്യൂട്ടര്‍ മദര്‍ബോര്‍ഡിലെ ഒരു ചിപ്പിലാണ് ഇരിക്കുന്നത്. കംപ്യൂട്ടര്‍ ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം റണ്‍ ചെയ്യുന്നതും ഇതാണ്.സാധാരണയായി ഇത് അപ്‌ഡേറ്റ് ചെയ്യാറില്ല. മാത്രമല്ല ഹാര്‍ഡ് ഡിസ്‌കിലെ ഡ്രൈവര്‍ പ്രോഗ്രാമുകള്‍ അപ്‌ഡേറ്റുചെയ്യുന്നതുപോലെ എളുപ്പവുമല്ല.
അഥവാ എറര്‍ സംഭവിച്ചാല്‍ സിസ്റ്റം മൊത്തത്തില്‍ തകരാറിലാവുകയും ചെയ്യും.
അതിനാല്‍ എന്തെങ്കിലും ഗൗരവമായ തകരാറ് ഉള്ളപ്പോള്‍ മാത്രമേ ബയോസ് അപ്‌ഡേറ്റ് ചെയ്യാവു.
അപ്‌ഡേഷന് കറക്ട് വേര്‍ഷന്‍ ലഭിക്കണം. ഇതിന് start > Run > regedit എന്ന് നല്കി എന്റര്‍ നല്കുക.
Computer/LOCAL_MACHINEHARDWAREDESCRIPTIONSystem. എന്ന കീ കാണുക
വലത് പാനലില്‍ ബയോസ് ഡേററ്, വേര്‍ഷന്‍ എന്നിവ കാണാന്‍ സാധിക്കും
ഇനി മദര്‍ബോര്‍ഡിന്റെ കമ്പനി വെബ്‌സൈറ്റില്‍ പോയി പുതിയ ബയോസ് വേര്‍ഷന്‍ ലഭ്യമാണോ എന്ന് നോക്കുക.
ഇക്കാര്യത്തില്‍ വളരെ ശ്രദ്ധിക്കുക.
സാധാരണ രണ്ട് തരം അപ്‌ഡേറ്റിങ്ങ് ടൂള്‍ ലഭിക്കും. ഒന്ന് വിന്‍ഡോസ് പ്രോഗ്രാമും, മറ്റൊന്ന് സി.ഡിയിലോ , ഫഌഷ് ഡ്രൈവില്‍ നിന്നോ ഉപയോഗിക്കാവുന്ന ബൂട്ടബിള്‍ വേര്‍ഷനും.
ഇത് ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യുക.

Comments

comments