ഭാമ ഗ്ലാമറസാകുന്നു


Bhama hot - Keralacinema.com
ലോഹിതദാസ് നിവേദ്യത്തിലൂടെ സിനിമയില്‍ കൊണ്ടുവന്ന ഭാമക്ക് സിനിമകള്‍ നിരവധി കിട്ടിയെങ്കിലും ഏറെ ശ്രദ്ധേയമായ വേഷങ്ങളൊന്നും ലഭിച്ചിട്ടില്ല. മലയാളത്തിലെ നായികമാരുടെ തള്ളിക്കയറ്റത്തില്‍ പിടിച്ച് നില്‍ക്കാനാവാതെ ഭാമ കന്നടയില്‍ ഒരു കൈ നോക്കാനിറങ്ങി. വന്‍ സ്വീകരണമാണ് ഭാമക്ക് കന്നടത്തില്‍ ലഭിച്ചത്. മോദലസാല എന്ന ചിത്രം വന്‍ വിജയമായി. പാവം പെണ്‍കുട്ടി വേഷങ്ങളില്‍ ഒതുങ്ങി നിന്ന ഭാമ ഇപ്പോള്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്തുതുടങ്ങിയിരിക്കുന്നു. ഓട്ടോരാജ എന്ന ചിത്രത്തില്‍ ഭാമയുടെ നൃത്തരംഗം ഇത് വെളിവാക്കുന്നതാണ്. ഇനിയും ഇത്തരം വേഷങ്ങളില്‍ ഭാമയെ കന്നടയിലും മറ്റു ഭാഷകളിലും പ്രതീക്ഷിക്കാം. നിലവില്‍ അഞ്ച് കന്നട ചിത്രങ്ങളിലാണ് ഭാമ അഭിനയിക്കുന്നത്.

Comments

comments