ഹാര്‍ഡ് ഡിസ്കിലെ ബാഡ് സെക്ടര്‍ പ്രശ്നം എങ്ങനെ പരിഹരിക്കാം ?


Badsector - Compuhow.com
ഹാര്‍ഡ് ഡിസ്കില്‍ ബാഡ് സെക്ടറുകളുണ്ടാകുന്നതിനെപറ്റി ഒരു പോസ്റ്റ് മുമ്പ് ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
READ THAT POST
ഇത് പരിഹരിക്കാന്‍ ചെക്ക് ഡിസ്ക് യൂട്ടിലിറ്റി ഉപയോഗിക്കാം. രണ്ട് മാര്‍ഗ്ഗങ്ങളില്‍ ഇത് റണ്‍ ചെയ്യാം. ഒന്ന് നേരിട്ട് ഉപയോഗിക്കുകയും, രണ്ടാമത്തേത് കമാന്‍ഡ് പ്രോംപ്റ്റ് വഴി റണ്‍ ചെയ്യുകയും.
Badsector
നേരിട്ട് റണ്‍ ചെയ്യാന്‍ MyComputer എടുത്ത് ഏത് ഡ്രൈവാണോ ചെയ്യേണ്ടത് അതില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. അതില്‍ Tools ടാബ് സെലക്ട് ചെയ്യുക.
Check Now ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Automatically fix file system errors ,Scan for and attempt recovery of badsectors എന്നിവ ചെക്ക് ചെയ്ത് start ല്‍ ക്ലിക്ക് ചെയ്യുക.
ഇത് അല്പം സമയമെടുക്കുന്ന പരിപാടിയാണ്.

കമാന്‍ഡ് പ്രോംപ്റ്റ് വഴി ഇത് ചെയ്യാന്‍ Command Prompt തുറന്ന് cd.. എന്ന് ടൈപ്പ് ചെയ്യുക. എന്‍ററടിച്ച ശേഷം വീണ്ടും cd.. എന്ന് ടൈപ്പ് ചെയ്ത് എന്‍ററടിക്കുക.

chkdsk /f എന്ന് ടൈപ്പ് ചെയ്ത് ഒന്നുകൂടി എന്‍ററടിക്കുക.

Comments

comments