ആന്‍ഡ്രോയ്ഡ് എസ്.എം.എസുകള്‍ ജിമെയിലിലേക്ക് ബാക്കപ്പ് ചെയ്യാം.


ആന്‍ഡ്രോയ്ഡ് ഫോണിലെ മെസേജുകള്‍ സൂക്ഷിച്ച് വെയ്ക്കണമെന്ന് തോന്നുന്നുണ്ടോ. ഉണ്ടെങ്കില്‍ അവയെ ഫോണില്‍ നിന്ന് നഷ്ടപ്പെട്ട് പോവാതെ ജിമെയില്‍ അക്കൗണ്ടിലേക്ക് പാക്കപ്പ് ചെയ്യാം. SMS Backup+ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഇത് സാധ്യമാകും.

ഇത് ചെയ്യാന്‍ ആദ്യം ജിമെയിലില്‍ ലോഗിന്‍ ചെയ്ത് Settings –> Forwarding and POP/IMAP എടുത്ത് IMAP എനേബിള്‍ ചെയ്യുക.
ഇനി SMS Backup+ Android app ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സല്റ്റലേഷന് ശേഷം ആപ്ലിക്കേഷന്‍ റണ്‍ ചെയ്ത് Connect. ക്ലിക്ക് ചെയ്യുക.

Sms backup - Compuhow.com
OK ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ പ്രോംപ്റ്റ് ചെയ്യും.
ആപ്ലിക്കേഷന്‍ backup immediately or skip the initial backup എന്ന് കാണിക്കുമ്പോള്‍ Backup സെലക്ട് ചെയ്യുക.

മെസേജിന്‍റെ എണ്ണമനുസരിച്ച് ബാക്കപ്പ് എടുക്കാന്‍ സമയം ദീര്‍ഘിക്കും. പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ മെയില്‍ അഡ്രസില്‍ SMS ലേബലില്‍ മെസേജുകള്‍ മെയിലായി ലഭിക്കും.

DOWNLOAD

Comments

comments