ട്രോവ് ബോക്സ് – ഓണ്‍ലൈന്‍ ഫോട്ടോകള്‍ ബാക്കപ്പ് ചെയ്യാം


Trovbox backup - Compuhow.com
ഒട്ടനേകം ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ ഇന്ന് നിലവിലുണ്ട്. ഇവയില്‍ പലതിലും നമ്മള്‍ ഫോട്ടോകള്‍ അപ്‍ലോഡ് ചെയ്യാറുമുണ്ട്. എന്നാല്‍ എല്ലാക്കാലത്തേക്കും ഈ ചിത്രങ്ങള്‍ അവശേഷിക്കുമെന്ന് കരുതുക വയ്യ. പല പ്രധാന ഫോട്ടോകളും ഒരു പക്ഷേ ഇന്നുള്ളത് നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകളിലാവും.
ഇത്തരം ചിത്രങ്ങളെ ബാക്കപ്പ് ചെയ്യുന്നതിനുള്ള ഒരു ആപ്ലിക്കേഷനാണ് Trovebox. ഫേസ്ബുക്ക് തുടങ്ങി മിക്കവാറും എല്ലാ സര്‍വ്വീസുകളെയും ഇത് സപ്പോര്‍ട്ട് ചെയ്യും.
പെയ്ഡ് വേര്‍ഷനും ഫ്രീ വേര്‍ഷനും ഇതിനുണ്ട്. ഫ്രീ വേര്‍ഷനില്‍ 100 ഇമേജുകളാണ് ഒരു മാസത്തെ പരിധി. പെയ്ഡ് വേര്‍ഷനില്‍ ഇത് അണ്‍ലിമിറ്റഡാണ്. ആന്‍ഡ്രോയ്ഡിനും, ഐ ഫോണിനും ഇതിന് വേര്‍ഷനുകളുണ്ട്.
ഇതുപയോഗിക്കാന്‍ ആദ്യം ഇമെയിലും ഒരു പാസ്വേഡും നല്കി സൈന്‍ അപ് ചെയ്യുക. പേരും അതോടൊപ്പം trovebox.com എന്നും ചേര്‍ന്ന ഒരു അഡ്രസ് ലഭിക്കും.
ഫേസ്ബുക്ക്, ഇന്‍സ്റ്റ ഗ്രാം എന്നിവ എത്രവേണമെങ്കിലും ഫ്രീ വേര്‍ഷനില്‍ ഉപയോഗിക്കാവുന്നതാണ്. ഡൗണ്‍ലോഡിങ്ങ് പൂര്‍ത്തിയാകുന്ന സമയത്ത് ഒരു മെയില്‍ വരും. വ്യവിങ്ങും, ടാഗിങ്ങും ഇതില്‍ സാധ്യമാണ്. എഡിററിങ്ങും ഇതില്‍ ചെയ്യാന്‍ സാധിക്കും.
https://trovebox.com/

Comments

comments