വിന്‍ഡോസില്‍ നിന്ന് ബാക്കപ്പെടുക്കാന് തേര്‍ഡ് പാര്‍ട്ടി പ്രോഗ്രാമുകള്‍ ഉപയോഗിക്കാറുണ്ട്. അതേ പോലെ കമാന്‍ഡ് പ്രോംപ്റ്റ് ഉപയോഗിച്ചും ബാക്കപ്പെടുക്കാനാവും. അത് എങ്ങനെയെന്നാണ് ഇവിടെ പറയുന്നത്.
ആദ്യം കമാന്‍ഡ് പ്രോംപ്റ്റ് തുറക്കുക.
ഇനി robocopy സോഴ്സ് ഫോള്ഡറിനൊപ്പം എന്റര്‍ ചെയ്യണം. ഉദാഹരണമായി ഇനി പറയുന്ന പോലെ കമാന്‍ഡ് പ്രോംപ്റ്റ് നല്‍കുക.
robocopy “C:SourceFolder
ഇവിടെ ശരിയായ തരത്തിലുള്ള ഫോള്‍ഡര്‍ നല്‍കണം. ഇന്റേണല്‍ ഡിസ്കോ, എക്സ്റ്റേണല്‍ ഡിസ്കോ സെലക്ട് ചെയ്യാം.
തുടര്‍ന്ന് എന്ററടിച്ചാല്‍ ബാക്കപ്പ് നടക്കും. അതിന്റെ വിവരങ്ങള്‍ സ്ക്രീനില്‍ കാണാനാവും.
ഇനി ഡെസ്റ്റിനേഷന്‍ ഫോള്‍ഡര്‍ തുറന്ന് നോക്കുക. അവിടെ ബാക്കപ്പ് ചെയ്ത ഫയലുകള്‍ കാണാനാവും.