ശ്വേതയുടെ നായകനായി ബാബുരാജ്


തിലക്‌ രാജ്‌ എന്ന പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ നടി ശ്വേത വീണ്ടും വ്യത്യസ്‌ത വേഷത്തിലെത്തുന്നു. പ്രേക്ഷകരെ അതിശയിപ്പിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് ശ്വേത. ‘മഴയറിയാതെ’ എന്ന ചിത്രത്തില്‍ ബാബുരാജിനൊപ്പമാണ്‌ ശ്വേത പ്രേക്ഷകരുടെ മുന്നിലെത്തുന്നത്‌. പരദേശി, പലേരിമാണിക്യം, ഒരു പാതിരാകൊലപാതകത്തിന്റെ കഥ, സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയമാണ്‌ ശ്വേതയെ പ്രേക്ഷക മനസ്സുകളോട്‌ അടുപ്പിച്ചു നിര്‍ത്തിയത്‌. വില്ലന്‍ റോളുകളില്‍ ശോഭിച്ചു നിന്ന ബാബുരാജ് സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ എന്ന സിനിമയിലൂടെയാണ് നായകനായും കോമഡി കഥാപാത്രങ്ങളിലേക്കും തിരിഞ്ഞത്.

English Summary : Baburaj to play hero for Swetha

Comments

comments