വില്ലന്‍ കഥാപാത്രങ്ങളെ ഉപേക്ഷിക്കാതെ ബാബുരാജ്

Baburaj still in Villain roles!!

ബാബുരാജിന് വില്ലന്‍ കഥാപാത്രങ്ങളോടാണ് കൂടുതല്‍ താല്പര്യമെന്നു തോന്നുന്നു. കോമഡി റോളുകളോടെ തല്‍ക്കാലം വിടപറഞ്ഞ് ബാബുരാജ് വീണ്ടും വില്ലനാകുന്നു. ലാല്‍ ജൂനിയറിന്‍റെ ഹിറ്റ് ചിത്രമായ ഹണീ ബീയുടെ രണ്ടാം ഭാഗത്തിലാണ് ബാബുരാജ് വില്ലനാകുന്നത്. ‘ഹായ് അയാം ടോണി’ എന്നാണ് ചിത്രത്തിന്റെ പേര്. ലാല്‍ ജൂനിയര്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമയില്‍ വന്നതു മുതല്‍ വില്ലന്‍ വേഷങ്ങളാണ് ബാബുരാജ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇടക്കാലത്ത് സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ പാചകക്കാരന്റെ വേഷത്തോടെ ബാബുരാജ് കോമഡി ട്രാക്കിലേക്ക് മാറുകയായിരുന്നു.
ഹണീബിയില്‍ ഫെര്‍ണു എന്ന കോമഡി കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിച്ചത്. ആസിഫ് അലി, ഭാവന, ലാല്‍, ശ്രീനാഥ് ഭാസി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

English Summary : Baburaj still in Villain roles

Leave a Reply

Your email address will not be published. Required fields are marked *