ജയസൂര്യയും ഭാമയും ഒന്നിക്കുന്ന മത്തായി കുഴപ്പക്കാരനല്ല

ജയസൂര്യ നായകനും ഭാമ നായികയും ആവുന്ന ചിത്രമാണ് അക്കു അക്ബര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മത്തായി കുഴപ്പക്കാരനല്ല. നേരത്തെ മത്തായിയുടെ വിശേഷങ്ങള്‍ എന്ന പേരിലാണ് ചിത്രമിറങ്ങുക എന്ന തരത്തില്‍ വ്യാജ പ്രചാരണം നടന്നിരുന്നു. എന്നാല്‍ തന്റെ ചിത്രത്തിനു ഇത്തരമൊരു പേരു കണ്ടുപിടിച്ചതും അത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതും ആരാണെന്ന് അറിയില്ലെന്ന് അക്കു അക്ബര്‍ വ്യക്തമാക്കി. അഞ്ചു മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ സിനിമയില്‍ പ്രമേയമായിരിക്കുന്നത്. ഒരു കുടുംബവുമായി ബന്ധപ്പെട്ട ഗൌരവകരമായ കാര്യങ്ങളാണ് ഇതില്‍ ചര്‍ച്ചയാകുന്നത്. ലോകത്ത് ഒരു ഭാര്യയും ഭര്‍ത്താവും പൂര്‍ണ്ണ സംതൃപ്തിയോടെയോ സുഖകരമായോ ജീവിക്കുന്നില്ല എന്നുള്ളതാണ് സത്യം. എല്ലാത്തിനും അവര്‍ കോംപ്രമൈസ് ചെയ്യുന്നു. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ നിറഞ്ഞ ഒരു കുടുംബത്തിലെ പ്രശ്നപരിഹാരങ്ങള്‍ക്കുള്ള ശ്രമങ്ങളാണ് ഇതിന്റെ ഇതിവൃത്തം. പഴയകാല നടി കുയിലി ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യ ചെയ്യുന്നുണ്ട്. മുകേഷ്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

English Summary : Jayasurya and bhama teams up for Mathai Kuzhappakaranalla

Leave a Reply

Your email address will not be published. Required fields are marked *