വ്യത്യസ്ഥമായ ഒരു ഫേസ്ബുക്ക് ടൈംലൈന്‍ കവര്‍


Facebook time line - Compuhow.com

പശ്ചാത്തലത്തില്‍ ഒരു ചിത്രം, അതിന് മേലെ പ്രൊഫൈല്‍ ചിത്രം എന്നതാണല്ലോ ഫേസ്ബുക്കിലെ രീതി. എന്നാല്‍ ഇതിനെ അല്പം വ്യത്യസ്ഥമാക്കാന്‍ നിങ്ങളുടെ പ്രൊഫൈല്‍ പിക്ചറിന് പകരം മുഴുവനായും കവര്‍ ഇമേജ് ഉപയോഗിച്ചാലോ?
അങ്ങനെ ചെയ്യാനുള്ള പ്രയാസം എന്നത് പ്രൊഫൈല്‍ പിക്ചറില്‍ വരേണ്ടുന്ന കവറിന്‍റെ ഭാഗം കൃത്യമായി അവിടെ വരുകയെന്നതാണ്. അതിന് സഹായിക്കുന്ന ഒരു സൈറ്റാണ്

http://www.trickedouttimeline.com/

ഇത് ഉപയോഗിക്കാന്‍ സൈറ്റില്‍ പോയി Merge profile & Cover photo ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഇമേജ് അപ് ലോഡ് ചെയ്യുക.
Upload-pic - Compuhow.com
തുടര്‍ന്ന് ചിത്രം ക്രോപ്പ് ചെയ്യാം. എന്നാല്‍ ഇതിന് ശേഷം എഡിറ്റ് ചെയ്ത ഇമേജ് ഡൗണ്‍ലോഡ് ചെയ്യാന്‍ അവരുടെ ലൈക്ക് ബോക്സില്‍ ഒന്ന് ലൈക്ക് ചെയ്യണം. തുടര്‍ന്ന് ഇമേജ് ഡൗണ്‍ലോഡ് ചെയ്ത് ഫേസ്ബുക്കില്‍ ഉപയോഗിക്കാം.

Comments

comments