ക്രോമില്‍ ഹാര്‍ഡ്വെയര്‍ ആക്സിലറേഷന്‍ ഒഴിവാക്കാം

Chrome hardware acceleration - Compuhow.com
ക്രോം ഉപയോഗിക്കുമ്പോള്‍ ചിലപ്പോള്‍ ലാഗിങ്ങ് അനുഭവപ്പെടുന്നതായി ചിലര്‍ക്ക് തോന്നിയിട്ടുണ്ടാവും. മൗസ് വളരെ സ്ലോ ആയി ചലിക്കുന്നതായി ഈ സമയത്ത് അനുഭവപ്പെടും. ക്രോമിന്‍റെ ഹാര്‍ഡ് വെയര്‍ ആക്സിലറേഷന്‍ ഡിസേബിള്‍ ചെയ്യുന്നത് വഴി ഈ പ്രശ്നം പരിഹരിക്കാനാവും. അത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

ക്രോം തുറന്ന് ഹോറിസോണ്ടല്‍ ലൈന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് (Customize and control Google Chrome) Settings എടുക്കുക.

താഴേക്ക് സ്ക്രോള്‍ ചെയ്ത് Show advanced settings എടുക്കുക.
വീണ്ടും താഴേക്ക് സ്ക്രോള്‍ ചെയ്ത് Use hardware acceleration when available ന്‍റെ ഇടത് വശത്തെ ബോക്സില്‍ ക്ലിക്ക് ചെയ്യുക.
ക്രോം റീസ്റ്റാര്‍ട്ട് ചെയ്യുക.
ഇതോടെ മൗസ് ലാഗിങ്ങ് പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *