ബണ്ടില്‍ വെയറുകളെ ഒഴിവാക്കാം


Unchecky - Compuhow.com
ഫ്രീ പ്രോഗ്രാമുകള്‍ ലഭ്യമാക്കുന്ന അനേകം സൈറ്റുകളുണ്ട്. ഇത്തരം പ്രോഗ്രാമുകള്‍ പലതും വളരെ ഉപകാരപ്രദവുമാണ്. എന്നാല്‍ ഡെവലപ്പറുടേതല്ലാത്ത സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പലപ്പോഴും നമ്മള്‍ക്ക് ആവശ്യമുള്ള പ്രോഗ്രാമിനൊപ്പം മറ്റ് ചില പ്രോഗ്രാമുകളും കൂട്ടിച്ചേര്‍ത്തിരിക്കും. ഇന്‍സ്റ്റാള്‍ ചെയ്യുന്ന അവസരത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇവയും ഒപ്പം ഇന്‍സ്റ്റാളാവും. ഇത്തരത്തില്‍ ഏറെയും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത് ടൂള്‍ബാറുകളാവും. ഇവ ബ്രൗസറുകളില്‍ ഇരുപ്പുറപ്പിക്കും. മിക്കപ്പോഴും ഹോംപേജിനെ ഇവ മാറ്റുകയും ചെയ്യും. ഇത്തരം അനാവശ്യപ്രോഗ്രാമുകളെ ഒഴിവാക്കാന്‍ സഹായിക്കുന്ന ഒന്നാണ് Unchecky.

സൈറ്റില്‍ പോയി ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്യുക. ബാക്ക്ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്യുന്ന ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുന്ന പ്രോഗ്രാമുകളെ നീരീക്ഷിക്കും. അനാവശ്യപ്രോഗ്രാമുകളെ Unchecky സ്വയം ഡിസെലക്ട് ചെയ്യും.
സ്റ്റാന്‍ഡേഡ് വിന്‍ഡോസ് ഇന്‍സ്റ്റാളര്‍ ഇല്ലാത്ത പ്രോഗ്രാമുകളാണ് ഡൗണ്‍ലോഡ് ചെയ്യുന്നതെങ്കില്‍ അത് ഡിസ്പ്ലേ ചെയ്യും.

http://unchecky.com/

Comments

comments