ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്യപ്പെടുന്നത് ഒഴിവാക്കാം (for beginners)


facebook blocking - Compuhow.com
ഫേസ്ബുക്കില്‍ ഏറെ സജീവമാകാന്‍ ശ്രമിക്കുന്നവര്‍ പലപ്പോഴും ബ്ലോക്ക് ചെയ്യപ്പെടാറുമുണ്ട്. കാണുന്ന പ്രൊഫൈലുകളിലേക്കെല്ലാം ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും, അതൊക്കെ നിരസിക്കപ്പെടുകയും ചെയ്താല്‍ സംഗതി ബ്ലോക്കാവാനിടയാകും. ഒരു ദിവസം മുതല്‍ മൂപ്പത് ദിവസം വരെ ബ്ലോക്ക് ചെയ്യപ്പെടാം. എന്നിട്ടും പെരുമാറ്റത്തില്‍ മാറ്റം വന്നില്ലെങ്കില്‍ അത് സ്ഥിരമായി തന്നെ ബ്ലോക്കാവും.

ഫേസ്ബുക്കില്‍ ബ്ലോക്കാവാതിരിക്കാന്‍ ചില കാര്യങ്ങള്‍ തുടക്കക്കാര്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

* കാണുന്ന പ്രൊഫൈലുകളിലേക്കെല്ലാം ഫ്രണ്ട് റിക്വസ്റ്റ് അയക്കാതിരിക്കുക

* അപരിചിതനായ ഒരാളെ ആഡ് ചെയ്യാനുദ്ദേശിക്കുന്നുവെങ്കില്‍ ആദ്യം ഒരു മെസേജ് അയച്ച് നോക്കാം.

* സുഹൃത്തല്ലാത്തവര്‍‌ക്ക് മെസേജ് അയക്കുന്നത് സ്പാം ആയാണ് കണക്കാക്കുക.

* ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത് അപരിചിതര്‍ക്കാണെങ്കില്‍ അത് ഒന്നോ രണ്ടോ ദിവസത്തെ ഗ്യാപ്പ് നല്കി വേണം. ഒരാളുടെ റെസ്പോണ്‍സ് അറിഞ്ഞതിന് ശേഷം അടുത്തയാള്‍ക്ക് അയക്കുന്നതാണ് നല്ലത്.

* കുറച്ച് കാലം കഴിഞ്ഞും റിക്വസ്റ്റുകള്‍ക്ക് മറുപടിയില്ലെങ്കില്‍ അവ കാന്‍സല്‍ ചെയ്യാം.

Comments

comments