കംപ്യൂട്ടറിനെ ഓട്ടോമാറ്റിക്കായി സ്ലീപ്പ് മോഡില്‍ നിന്ന് വേക്ക് അപ് ചെയ്യാം


നിങ്ങള്‍ കംപ്യൂട്ടര്‍ ഉപയോഗിക്കാതെ ദീര്‍ഘനേരത്തേക്ക് സ്ലീപ്പ് മോഡിലിടാറുണ്ടാവും. കംപ്യൂട്ടര്‍ ഓഫാക്കാതെ പവര്‍സേവിങ്ങിനുപകരിക്കുന്ന മാര്‍ഗ്ഗമാണല്ലോ ഇത്. സ്ലീപ്പ് മോഡില്‍ നിന്ന് മാറ്റാന്‍ കീബോര്‍ഡില്‍ ഏകതെങ്കിലും കീയില്‍ അമര്‍ത്തിയാല്‍ മതി. എന്നാല്‍ എപ്പോള്‍ വേക്കപ്പ് ചെയ്യണമെന്ന് നിങ്ങള്‍ക്ക് ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്യാം.
ഇതിന് സെര്‍ച്ച് ബോക്സില്‍ Task Scheduler എന്ന് ടൈപ്പ് ചെയ്യുക. ടാസ്ക് ഷെഡ്യൂളര്‍ഓപ്പണ്‍ ചെയ്ത് അതില്‍ ക്രിയേറ്റ് ടാസ്ക് എടുക്കുക.

അതില്‍ നെയിം എന്നിടത്ത് വേക്ക് അപ് ഫ്രം സ്ലീപ്പ് എന്ന് നല്കുക.
ട്രിഗേഴ്സ് ടാബില്‍ സമയം തീയ്യതി എന്നിവ നല്കുക. ദിവസേന, അല്ലെങ്കില്‍ ഒറ്റത്തവണ എന്നിങ്ങനെ സെററ് ചെയ്യാം.
കണ്ടിഷന്‍സ് ടാബില്‍ enable the Wake the computer to run this task ചെക്ക് ചെയ്യുക

ആക്ഷന്‍സ് ടാബിലും ഒരു ആക്ഷന്‍ നിങ്ങള്‍ സെറ്റ് ചെയ്യണം. ഉദാഹരണത്തിന് ഒരു ഫയല്‍ ഡൗണ്‍ലോഡിങ്ങ് പ്രോഗ്രാം. വേക്കപ്പിന് cmd.exe എന്നതിനൊപ്പം /c “exit” എന്നും നല്കുക.

സേവ് ചെയ്യുക.

Comments

comments