ഫയര്‍ഫോക്സില്‍ യുട്യൂബ് ഓട്ടോ പോസ് ചെയ്യാം


Auto pause youtube - Compuhow.com
നിങ്ങള്‍ ഒരു യുട്യൂബ് വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ മറ്റൊരു ടാബിലേക്ക് പോകുന്നുവെന്നിരിക്കട്ടെ. സ്വഭാവികമായും യുട്യൂബ് പ്ലെ ചെയ്യുന്നത് തുടരുകയും മടങ്ങി വരുമ്പോളേക്ക് കുറച്ച് ഭാഗം കഴിഞ്ഞ് പോയിട്ടുമുണ്ടാകും. ഉദാഹരണമായി യുട്യൂബ് കാണുന്നതിനിടയില്‍ പെട്ടന്ന് മെയില്‍ ചെക്ക് ചെയ്യേണ്ടി വരുന്ന ഒരവസരം.
ഈ പ്രശ്നം മറികടക്കാന്‍ സഹായിക്കുന്ന എക്സറ്റന്‍ഷനാണ് ResumeLater.

നിങ്ങള്‍ യൂട്യൂബ് തുറന്ന് വെച്ചിരിക്കുന്ന ടാബില്‍ നിന്ന് മാറുന്ന അവസരത്തില്‍ വീഡിയോ ഓട്ടോമാറ്റിക്കായി പോസ് ചെയ്യപ്പെടും. ഇത് പെട്ടന്ന് തന്നെയോ, അല്പസമയം കഴിഞ്ഞ് മതിയോ എന്നത് സെറ്റ് ചെയ്യാവുന്നതാണ്.

വേണമെങ്കില്‍ പേജിലെ ബ്ലാങ്ക് ഏരിയയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സ്മാര്‍ട്ട് പോസ് ഡിസേബിള്‍ ചെയ്യാനുമാകും.
ഇത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഡിഫോള്‍ട്ടായി സ്മാര്‍ട്ട് പോസ് ആക്ടിവേറ്റാകും. ഒഴിവാക്കാന്‍ സെറ്റിങ്ങ്സില്‍ മാറ്റം വരുത്തിയാല്‍ മതി.

DOWNLOAD

Comments

comments