യുട്യൂബ് വീഡിയോ ഓട്ടോമാറ്റിക്കായി ഫുള്‍ സ്ക്രീനാക്കാം


Youtube Full screen - Compuhow.com
യൂട്യൂബ് പ്ലെയറില്‍ വലിയ കണ്‍ട്രോള്‍ സംവിധാനങ്ങളൊന്നും നിലവിലില്ല. വീഡിയോ സ്ക്രീന്‍ സൈസ് മാറ്റാനായി നിശ്ചിതമാക്കിയ ചില സൈസുകളാണ് ഉള്ളത്. എന്നാല്‍ നിലവിലുള്ളതില്‍ കൂടുതല്‍ സംവിധാനങ്ങള്‍ യുട്യൂബ് പ്ലെയറില്‍ വേണമെന്നുള്ളവര്‍ക്ക് ഉപയോഗിച്ച് നോക്കാവുന്ന ഒരു തേര്‍ഡ് പാര്‍ട്ടി എക്സ്റ്റന്‍ഷനാണ് Resize YouTube Player.

ഈ യൂസര്‍ സ്ക്രിപ്റ്റ് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് വീഡിയോകള്‍ തുറക്കുമ്പോള്‍ ഓട്ടോമാറ്റിക്കായി വീഡിയോ വിന്‍ഡോ ഫുള്‍സ്ക്രീനാകും. ഈ യൂസര്‍ സ്ക്രീപ്റ്റ് വീഡിയോ സൈസ് മോണിട്ടറിന്റെ റെസലൂഷന് അനുരൂപമായി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.

യുട്യൂബ് പേജിലെ ബാക്കി ഐറ്റങ്ങള്‍ കാണാന്‍ പേജ് താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ മതി. അവിടെ കമന്‍റ്സും, ഡിസ്ക്രിപ്ഷനുമൊക്കെ കാണാനാവും. ഫയര്‍ഫോക്സില്‍ ഇതുപയോഗിക്കണമെങ്കില്‍ ഗ്രീസ് മങ്കി എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.

DOWNLOAD

Comments

comments