All posts by siteadmin

ഇന്റര്‍നെറ്റ് എക്‌സപ്ലോറര്‍ ഹോം പേജ് മാറ്റുന്നതിന്‌


ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തുറക്കുമ്പോല്‍ സാധാരണ എല്ലായ്‌പോഴും ദൃശ്യമാകുക msn.com എന്ന വെബ് പേജ്/സൈറ്റായിരിക്കും. നമുക്ക് ഇഷ്ടപ്പെട്ട വെബ് പേജ് ഹോം പേജായി മാറ്റാന്‍ വേണ്ടി, മെനുബാറില്‍ നിന്ന് ടൂള്‍സ് മെനു ക്ലിക്ക് ചെയ്ത് Internet Options ക്ലിക്ക് ചെയ്യുക. അവിടെ വരുന്ന ഡയലോഗ് ബോക്‌സില്‍ General tab സെലക്ട് ചെയ്ത് Home page എന്നയിടത്ത് വരുന്ന ടൈപ്പ് ചെയ്യേണ്ട സ്ഥലത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന വെബ് സൈറ്റിന്റെ പേര് കൊടുക്കുക. അല്ലെങ്കില്‍ Use Current എന്നത് ക്ലിക്ക് ചെയ്യുക. നിങ്ങള്‍ തുറന്നുവച്ചിരിക്കുന്ന പേജ് ഏതാണോ അത് നിങ്ങളുടെ ഹോം പേജായി വരും.
വീണ്ടും പഴയ ഹോം പേജിലേക്ക് മാറണമെങ്കില്‍ Use Default എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

Comments

comments

എങ്ങനെ വെബ് സൈറ്റ് വേഗത്തിലും എളുപ്പത്തിലും ബ്രൗസ് ചെയ്യാം?


ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബ്രൗസിങ്ങ് എളുപ്പത്തിലും വേഗത്തിലും ആക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ടൂള്‍ബാറിന്റെ ഉപയോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കണം.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ആണ് പൊതുവായി എല്ലാവരും ഉപയോഗിക്കുന്ന ബ്രൗസര്‍. ബ്രൗസിങ്ങ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ആദ്യം തുറന്നുവരുന്ന പേജില്‍ മൗസ് ചലിപ്പിച്ചാല്‍ ചിലയിടങ്ങളില്‍ ക്‌സേര്‍ ഒരു കൈചൂണ്ടിയായി മാറുന്നത് കാണാം. ഇതാണ് ലിംഗ്. ഈ ലിംഗ് ചിലപ്പോള്‍ ഒരു ചിത്രമായിരിക്കാം, 3-D രൂപമോ അല്ലെങ്കില്‍ വ്യത്യസ്തമായ നിറത്തില്‍ അടിവരയിട്ട് വരുന്ന വാചകങ്ങളോ ആയിരിക്കും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ആ ലിംഗിന്റെ വിശദമായ രൂപം പുതിയ പേജിലോ അല്ലെങ്കില്‍ അതേ പേജിലോ തെളിഞ്ഞു വരുന്നത് കാണാം.

പുതിയ ഒരു വെബ് സൈറ്റ്/ഫോല്‍ഡര്‍/പ്രോഗ്രാം തുറക്കുന്നതിന്

ഇനി പുതിയ ഒരു വെബ് സൈറ്റ് തുറക്കണമെങ്കില്‍ ഇന്റര്‍നെറ്റ് അഡ്രസ്സ് അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്യാം. ഉദാ: www.compuhow.com – അതിനുശേഷം Go ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ അല്ലെങ്കില്‍ Enter അമര്‍ത്തിയാല്‍ വെബ് സൈറ്റ് പ്രത്യക്ഷമാകും.

ഏതെങ്കിലും പ്രോഗ്രാമാണ് തുറക്കേണ്ടതെങ്കില്‍ ആ പ്രോഗ്രാമിന്റെ പേര് ടൈപ്പ് ചെയ്ത് Go ബട്ടണ്‍ അമര്‍ത്തുക. ഉദാ: C:MSOfficeWinwordWinword.exe.

ഏതെങ്കിലും ഒരു ഫോല്‍ഡറാണ് തുറക്കേണ്ടതെങ്കില്‍ C:Documents and SettingsAll UsersDocuments എന്നു ടൈപ്പ് ചെയ്താല്‍ മതി.

അവസാനമായി ബ്രൗസ് ചെയ്ത വെബ്‌പേജ് കാണുന്നതിന് ടുള്‍ബാറില്‍ ബാക്ക് ബട്ടണും (Back button)
ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ബ്രൗസ് ചെയ്ത് പേജ് കാണുന്നതിന് ഫോര്‍വേഡ് ബട്ടണും (Forward button)
ക്ലിക്ക് ചെയ്യുക.

പ്രത്യേകമായി ഒരു വെബ് പേജില്‍ പോകണമെങ്കില്‍:

ഇന്റര്‍നെറ്റ് തുറക്കുമ്പോള്‍ സ്ഥിരമായി കാണുന്ന വെബ്‌സൈറ്റില്‍ പോകണമെങ്കില്‍ ടൂള്‍ ബാറില്‍ Home ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി.

നമ്മുക്ക് ഇഷ്ടപ്പെട്ട ഒരു വെബ്‌സൈറ്റ് നമ്മുടെ ഫാവെറൈറ്റില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ ടൂള്‍ ബാറില്‍ നിന്ന് Favorites button ക്ലിക്ക് ചെയ്യുക.

ഈയിടെ സന്ദര്‍ശിച്ച് ക്ലോസ് ചെയ്ത വെബ് സൈറ്റുകളില്‍ നിന്ന് ഏതെങ്കിലും ഒരു വെബ് സൈറ്റ് വീണ്ടും കാണണമെങ്കില്‍ ടൂള്‍ബാറില്‍ നിന്ന് History button ക്ലിക്ക് ചെയ്താല്‍ മതിയാവും.
വെബ് പേജ് തുറക്കാന്‍ കൂടുതല്‍ സമയം എടുക്കുകയാണെങ്കില്‍ ടൂള്‍ബാറില്‍ Stop ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

വെബ് പേജ് തുറക്കാതെ ‘Web page cannot be displayed’ എന്ന മെസേജ് വരികയാണെങ്കില്‍ ടൂള്‍ബാറില്‍ Refresh എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Comments

comments

വെബ്‌പേജില്‍ വിവരങ്ങള്‍ തെരയുന്നതിനുള്ള മാര്‍ഗം


1. ടൂള്‍ ബാറിലുള്ള Search button ക്ലിക്ക് ചെയ്യുക. നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന വിവരത്തന്റെ ഏതെങ്കിലും വാക്കോ വാചകമോ ടൈപ്പ് ചെയ്യുക.

2. അഡ്രസ്സ് ബാറില്‍ ഒരു വാക്കോ വാചകമോ ടൈപ്പ് ചെയ്യുന്നതിന് മുമ്പ് go, find, or ? ഇവയില്‍ ഏതെങ്കിലും ഒരു വാക്കോ ചോദ്യചിഹ്നമോ ചേര്‍ത്താല്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ സ്വയം തിരഞ്ഞ് നിങ്ങള്‍ ആവശ്യപ്പെടുന്ന വെബ് സൈറ്റോ അതുമായി ബന്ധപ്പെട്ട വസ്തുതകള്‍ ലിസ്റ്റ് ചെയ്ത് കാണിക്കും.

3. നിങ്ങള്‍ ഒരു വെബ് പേജ് തുറന്നാല്‍ ആ പേജില്‍ നിങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഏതെങ്കിലും പ്രത്യേക വാക്ക് കണ്ടെത്തുന്നതിന് മെനുബാറില്‍ Edit മെനുവില്‍ നിന്ന് Find ക്ലിക്ക് ചെയ്ത് (Ctrl+F) ആ വാക്ക് ഡയലോഗ് ബോക്‌സില്‍ ടൈപ്പ് ചെയ്താല്‍ വെബ് പേജില്‍ നിങ്ങള്‍ തെരയുന്ന വാക്ക് സെലക്ട് ചെയ്ത് കാണാന്‍ സാധിക്കും.

Comments

comments

Sharing bookmarks and favoritse – നിങ്ങളുടെ favoritse ബുക്ക്മാര്‍ക്കുകള്‍ ഷെയര്‍ ചെയ്യുവാന്‍


നിങ്ങളുടെ ഇഷ്ടപ്പെട്ട ബുക്ക്മാര്‍ക്കുകള്‍ ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്കോ, മറ്റു ബ്രൗസറിലേക്കോ ഉദാ: മോസില്ല ഫയര്‍ഫോക്‌സ്, ഗൂഗിള്‍ ക്രോം – ബ്രൗസറിലേക്ക് മാറ്റുന്നതിന് മെനുബാറില്‍ ഫയല്‍ തുറന്ന് അതില്‍ Import and Export ക്ലിക്ക് ചെയ്ത് ഇന്റര്‍നെറ്റ് എക്‌സ്പ്‌ളോററില്‍ ഉള്ള ബുക്ക് മാര്‍ക്കുകള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യാവുന്നതാണ്.

കൂടാതെ ഫേവറൈറ്റ് ബുക്ക്മാര്‍ക്കുകള്‍ ഒരു ഫോള്‍ഡറിലാക്കി സിഡിയിലോ സ്വന്തം ഈമെയില്ിലോ സൂക്ഷിക്കാവുന്നതുമാണ്. അപ്പോള്‍ ഏത് കമ്പ്യൂട്ടറില്‍ നിന്നും എവിടെ നിന്നും നിങ്ങള്‍ക്ക് സ്വന്തം ബുക്ക് മാര്‍ക്കുകള്‍ തുറക്കാവുന്നതും പരിശോധിക്കാവുന്നതുമാണ്.

Comments

comments

കാഴ്ച ശക്തി കുറഞ്ഞവര്‍ക്ക് കമ്പ്യൂട്ടറിലെ അക്ഷരങ്ങള്‍ വലുതാക്കി കാണുന്നതിന്


കാഴ്ച ശക്തി കുറഞ്ഞവര്‍ക്ക് കമ്പ്യൂട്ടറിലെ അക്ഷരങ്ങള്‍ വലുതാക്കി കാണുന്നതിന് ഉപയോഗിക്കുന്നതാണ് മാഗ്നിഫയര്‍. magnifier തുറക്കുന്നതിന് Start button ക്ലിക്ക് ചെയ്ത് All Programs ല്‍ നിന്ന് Accessories ഉം അവിടെ നിന്ന് Accessibility ക്ലിക്ക് ചെയ്ത് Magnifier കാണാം. മാഗ്നിഫയര്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഡെസ്‌ക്ക് ടോപ്പിലേക്ക് ഒരു ഷോര്‍ട്ട് കട്ട് ഇടുകയോ അല്ലെങ്കില്‍ അവിടെ നിന്ന് മാഗ്നിഫയര്‍ ക്ലിക്ക് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം. മാഗ്നിഫയര്‍ തുറന്നാല്‍ കേസ്സനനുസരിച്ച് ഡെസ്‌ക്ക് ടോപ്പില്‍ കാണുന്ന പുതിയ സ്‌ക്രീനില്‍ വാക്കുകളും ചിത്രങ്ങളും വലുപ്പത്തില്‍ കാണാന്‍ സാധിക്കും.

Comments

comments

വെബ്‌സൈറ്റിനാവശ്യമായ വിവരങ്ങള്‍ എളുപ്പത്തില്‍ നല്‍കുന്നതിന്‌


വെബ് സൈറ്റിന് ആവശ്യമായ വിവരങ്ങളും വെബ് അഡ്രസ്സുകളും എളുപ്പത്തില്‍ ഉപയോഗിക്കുന്നതിനും പ്രയോഗിക്കുന്നതിനും Auto Complete feature സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. വെബ് അഡ്രസുകള്‍, വെബ് ഫോമുകള്‍, പാസ് വേര്‍ഡുകള്‍ എന്നിവ ഒരു പ്രാവശ്യം മാത്രം നിങ്ങള്‍ ടൈപ്പ് ചെയ്താല്‍ മതിയാവും. അടുത്ത പ്രാവശ്യം നിങ്ങള്‍ ഇതേ അഡ്രസ്സോ പാസ്സ് വേര്‍ഡോ ടൈപ്പ് ചെയ്യുമ്പോള്‍ ഓട്ടോ കംപ്ലീറ്റ് സംവിധാനത്തിലൂടെ നിങ്ങള്‍ ടൈപ്പ് ചെയ്യുന്നതോ അതിനു സമാനമായതോ ആയ വാക്കുകള്‍ പ്രത്യക്ഷപ്പെടുന്നത് കാണാം. അവയില്‍ നിന്ന് നിങ്ങള്‍ ഉദ്ദേശിച്ച വാക്കുകള്‍ നിങ്ങള്‍ക്ക് സെലക്ട് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ഓട്ടോ കംപ്ലീറ്റ് ഫീച്ചര്‍ സാധ്യമാക്കുന്നതിന്
1. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ ടൂള്‍സ് മെനുവില്‍ നിന്ന് Internet Options ക്ലിക്ക് ചെയ്യുക.
2. ക്ലിക്ക് Content Tab
3. Personal Information എന്ന സെക്ഷനില്‍ Auto Complete ക്ലിക്ക് ചെയ്യുക. അവിടെയുള്ള കളത്തില്‍ ആവശ്യമായതിന് ടിക്ക് മാര്‍ക്ക് നല്‍കാവുന്നതാണ്.

Comments

comments