ഓഡാസിറ്റി 2.0

സൗണ്ട് എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന ഏറ്റവും പ്രശസ്തമെന്ന് പറയാവുന്ന സോഫ്റ്റ് വെയറാണ് ഓഡാസിറ്റി. സൗണ്ട് ഇഫക്ടുകള്‍ നല്കാനും, റെക്കോഡ് ചെയ്യാനും ഉപകരിക്കുന്ന മികച്ച ഒരു പ്രോഗ്രാമാണിത്. ഏറ്റവും പ്രധാന സവിശേഷത ഇത് ഒരു ഫ്രീവെയറാണ് എന്നതാണ്. ട്രാക്കുകള്‍ മെര്‍ജ് ചെയ്യുക, എക്കോ നല്കുക, പിച്ച് ടോണ്‍ എന്നിവ മാറ്റുക തുടങ്ങിയ കാര്യങ്ങള്‍ചെയ്യാന്‍ ഇതില്‍ സാധിക്കും. പുതിയ വേര്‍ഷനില്‍ ഏറെ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.