ഒടുവില്‍ അഞ്‌ജലിമേനോന്‍റെ ചിത്രത്തിന് പേരുകിട്ടി

At last the film of Anjali Menon Got Its Name

മലയാളത്തിലെ യുവതാരങ്ങളെ അണിനരത്തി സംവിധായിക അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തിന് പേരു കിട്ടി. ഫഹദ്‌ഫാസിലും ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും ഒന്നിക്കുന്ന ഈ ചിത്രത്തിന് പേരിനുള്ള തിരച്ചിലിലായിരുന്നു അഞ്ജലി. ഒടുവില്‍ ചിത്രത്തിന് എല്‍ ഫോര്‍ ലവ്‌ എന്ന് പേരിട്ടു. ചിത്രം പേര്‌ സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രണയകഥയാണ്‌ എന്നാണ്‌ സൂചനകള്‍. നിത്യാമേനോന്‍, നസ്രിയ, പാര്‍വതി മേനോന്‍ എന്നിവരാണ്‌ ചിത്രത്തിലെ നായികമാര്‍. തിരക്കഥയും സംവിധാനവും അഞ്ഡലി തന്നെ നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മിക്കുന്നത് മറ്റൊരു സംവിധായകനായ അന്‍വര്‍ റഷീദാണ്‌. നേരത്തേ അന്‍വറിന്‌ വേണ്ടി ഉസ്‌താദ്‌ ഹോട്ടലില്‍ തിരക്കഥ തയ്യാറാക്കിയത്‌ അഞ്‌ജലി മേനോനായിരുന്നു. അന്‍വര്‍ റഷീദും അമല്‍ നീരദും ഒന്നിക്കുന്ന എ ആന്റ്‌ എ ആയിരിക്കും ചിത്രം വിതരണം ചെയ്യുക. എറണാകുളം, ബംഗലുരു, ചെന്നൈ എന്നിവിടങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ഗോപി സുന്ദറാണ്‌ സംഗീതം.

English Summary : At last the film of Anjali Menon Got Its Name

Leave a Reply

Your email address will not be published. Required fields are marked *