ആന്‍ഡ്രോയ്ഡില്‍ അസിസ്റ്റിവ് ടച്ച്


ഐ ഫോണിലുള്ള ഒരു സംവിധാനമാണ് അസിസ്റ്റിവ് ടച്ച്. ഇതുപയോഗിച്ച് ഡിവൈസിലെ പല വിഭാഗങ്ങള്‍ ആക്സസ് ചെയ്യാം. കൈക്ക് സ്വാധീനക്കുറവുള്ളവരാണ് പ്രധാനമായും ഇത് ഉപയോഗിച്ചിരുന്നത്. ഹോം ബട്ടണ് പകരമായും ഇത് ഉപയോഗിക്കാം. Floating Touch എന്ന ആപ്ലിക്കേഷന്‍ വഴി ആന്‍ഡ്രോയ്‍ഡ് ഫോണിലും ഈ സംവിധാനം ഏര്‍പ്പെടുത്താനാവും.

സ്ക്രീനില്‍ ഫ്ലോട്ട് ചെയ്യുന്ന ഒരു ബട്ടണ്‍ വഴി വ്യത്യസ്ഥ ആപ്ലിക്കേഷനുകളും, ഷോര്‍ട്ട്കട്ടുകളും എടുക്കാനാവും. ഒരു ആപ്ലിക്കേഷന്‍ ക്ലോസ് ചെയ്യാതെ തന്നെ മറ്റൊന്ന് എടുക്കാനും ഇത് ഉപയോഗിക്കാം.

ആദ്യം ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ഒരു ഫ്ലോട്ടിംഗ് ബട്ടണ്‍ സ്ക്രീനില്‍ കാണാനാവും.ഇത് സ്ക്രീനിലെവിടേക്കും നീക്കാം. ഇതില്‍ ടാപ് ചെയ്താല്‍ വൃത്താകൃതിയില്‍ ഒരു വരും. ഇതില്‍ നാല് ഒപ്ഷനാണുണ്ടാവുക. ലോക്ക്
സ്ക്രീന്‍, ക്ലീന്‍ മെമ്മറി, ഹോം സ്ക്രീന്‍, ഷോര്‍ട്ട്കട്ട് ഫോള്‍ഡര്‍. ഹോം ബട്ടണില്‍ ടച്ച് ചെയ്ത് ഹോം സ്ക്രീനിലേക്ക് പോകാം.

Assistive touch - Compuhow.com
നടുവിലെ ബട്ടണില്‍ ക്ലിക്ക് ചെയ്ത് കസ്റ്റമൈസേഷന്‍ പേജ് തുറക്കാം. ഇവിടെ ഷോര്‍ട്ട് കട്ടുകള്‍ ആഡ് ചെയ്യുകയോ, റിമൂവ് ചെയ്യുകയോ ചെയ്യാനാവും.
“+” ബട്ടണില്‍ ക്ലിക്ക് ചെയ്ത് പുതിയവ ആഡ് ചെയ്യാം.
പാനല്‍ കളര്‍, ഫ്ലോട്ടിംഗ് ബട്ടണ്‍, ഐക്കണ്‍ തുടങ്ങിയവയും കസ്റ്റമൈസ് ചെയ്യാനാവും.
ഈ ആപ്ലിക്കേഷന്‍ ഫ്രീയായി ലഭിക്കും. എന്നാല്‍ ഒരു പ്രോ വേര്‍ഷന്‍ രണ്ട് പൗണ്ട് കൊടുത്താല്‍ കിട്ടും.

DOWNLOAD

Comments

comments