സെല്‍ഫിയെടുക്കാന്‍ ചില ആപ്പുകള്‍


Selfie - Compuhow.com
മൊബൈലില്‍ സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യുക എന്ന പരിപാടി പലരുടെയും ഹോബിയാണ്. കാര്യം അത്ര വെടിപ്പൊന്നുമാകില്ലെങ്കിലും സെല്‍ഫിപ്രേമികളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല.
മികച്ച സെല്‍ഫികളെടുക്കാന്‍ സഹായിക്കുന്ന ചില ആപ്ലിക്കേഷനുകളെ ഇവിടെ പരിചയപ്പെടാം.

1. Frontback
ആദ്യം ഐഫോണിനായി പുറത്തിറക്കിയ ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ആന്‍ഡ്രോയ്ഡിലും ലഭ്യമാണ്. ഇതിലെ ഫീച്ചറുകള്‍ ഉപയോഗിച്ചാല്‍ ഫോണ്‍ ക്യാമറയില്‍ നേരിട്ട് എടുക്കുന്നതിനേക്കാള്‍ ആകര്‍ഷകമായി ഫോട്ടോകളെടുക്കാം. ഫോട്ടോയില്‍ ക്യാപ്ഷന്‍ ചേര്‍ക്കുക, ലൊക്കേഷന്‍ ആഡ് ചെയ്യുക തുടങ്ങിയവയും ഇതുപയോഗിച്ച് ചെയ്യാം. സെല്‍ഫ് ടൈമര്‍ സംവിധാനവും Frontback ലുണ്ട്.

https://play.google.com/store/apps/details?id=com.checkthis.frontback

2. Bright Camera
മികച്ച സെല്‍ഫികളെടുക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണിത്. എടുത്ത ചിത്രങ്ങളില്‍ റീടച്ച് ചെയ്യാനുള്ള സംവിധാനം ഇതിലുണ്ട്. തീമുകള്‍, ചില ഫോട്ടോഷോപ്പ് ഇഫക്ടുകള്‍‌ എന്നിവ ഇതിലേക്ക് ചേര്‍ക്കാനാവും.
https://play.google.com/store/apps/details?id=mobi.bcam.mobile

3. Selfie Studio: Flash Camera

ഫ്രണ്ട് ക്യാമറയുള്ള ഫോണുകളില്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണിത്. അതേ പോലെ സെല്‍ഫികളെടുക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ ആപ്ലിക്കേഷനുള്ളത്. പശ്ചാത്തലത്തിലെ വെളിച്ചം ക്രമീകരിക്കാനുള്ള സംവിധാനം ഇതിലുണ്ട്.

https://play.google.com/store/apps/details?id=com.selfie.studio&hl=en

Comments

comments