കംപ്യൂട്ടര്‍ ഉപയോഗം – കണ്ണിന് റിലാക്സ് കിട്ടാന്‍ ചില വഴികള്‍


Computer relax - Compuhow.com
ഏറെ നേരം കംപ്യൂട്ടറിന് മുന്നിലിരുന്ന് ജോലികള്‍ ചെയ്യുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കണ്ണിനുള്ള ആയാസം. ചില ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുക വഴി കണ്ണിന് റിലാക്സ് നല്കാനാവും.

1. F.Lux
ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു പ്രോഗ്രാമാണിത്. സമയത്തിനനുസരിച്ച് കംപ്യൂട്ടര്‍ മോണിട്ടറിലെ വെളിച്ചം ക്രമീകരിക്കുന്ന സംവിധാനമാണിത്. വളരെ ലളിതമായ ഒരു ആപ്ലിക്കേഷനാണിത്.
https://justgetflux.com/dlwin.html

2. Awareness
തുടര്‍ച്ചയായുള്ള ജോലികള്‍ക്കിടയില്‍ അല്പം റിലാക്സ് ചെയ്യാനായി സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണിത്. എത്രനേരം കൂടുമ്പോളാണ് ഇടവേള വേണ്ടത് എന്ന് ഇതില്‍ സെറ്റ് ചെയ്യാം. സമയമാകുമ്പോള്‍ അലാം അടിക്കും.

3. Pangobright
നിങ്ങളുടെ ഇഷ്ടപ്രകാരം സ്ക്രീന്‍ ലൈറ്റ് ക്രമീകരിക്കാനുള്ള സംവിധാനമാണ് ഈ ആപ്ലിക്കേഷന്‍ നല്കുന്നത്. സിസ്റ്റം ട്രേയില്‍ നിന്ന് ഇത് ആക്സസ് ചെയ്യാനാവും. രണ്ട് മോണിട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ ഇത് ഏറെ ഫലപ്രദമാകും.
http://www.pangobright.com/download.htm

4. EyeLeo
ബ്രേക്ക് സംബന്ധിച്ച അലെര്‍ട്ടുകള്‍ ഇതില്‍ ലഭിക്കും. കൂടാതെ എക്സര്‍സൈസ് ടിപ്സുകളും സ്ക്രീനില്‍ തെളിയും. ഇതിലെ സട്രിക്ട് മോഡ് ബ്രേക്കുകള്‍ എടുക്കാതെ വര്‍ക്ക് ചെയ്യുന്നത് തടയും.
http://eyeleo.com/download

Comments

comments