വിന്‍ഡോസിനായി ഗൂഗിള്‍ ആപ് ലോഞ്ചര്‍


സ്മാര്‍ട്ട് ഫോണുകളുടെ സ്വാധീനം കംപ്യൂട്ടറിലും പ്രകടമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. വിന്‍ഡോസ് 8 ലൊക്കെ കാര്യമായ മാറ്റം ഇക്കാര്യത്തില്‍ വന്നുകഴിഞ്ഞു. ഇതിലേക്ക് തങ്ങളുടെ സംഭാവനയുമായി ഗൂഗിളും വന്നിരിക്കുകയാണ്. വിന്‍ഡോസിനായി ഗൂഗിള്‍ ആപ് ലോഞ്ചര്‍ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിള്‍. ക്രോം വെബ് സ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാനാവും.
App launcher - Compuhow.com
ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഡെസ്ക്ടോപ്പ് ടാസ്ക് ബാറില്‍ പ്രത്യക്ഷപ്പെടും. തുടര്‍ന്ന് ഇതില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ തുറക്കാവുന്നതാണ്. ഇന്‍സറ്റാള്‍ ചെയ്തിട്ടുള്ള ആപ്ലിക്കേഷനുകള്‍ പ്രത്യേകം വിന്‍ഡോകളില്‍ റണ്‍ ചെയ്യാം. ഓഫ് ലൈനായി ഉപയോഗിച്ച് ഓണ്‍ലൈനാകുമ്പോള്‍ സിങ്ക് ചെയ്യാനുള്ള സംവിധാനവും ആപ്ലിക്കേഷനുകളിലുണ്ടാവും.

നിലവില്‍ ചില പ്രമുഖ ഗൂഗിള്‍ സര്‍വ്വീസുകള്‍ ഇതില്‍ ലഭ്യമല്ലെങ്കിലും ക്രമേണ അവയും ലഭ്യമാക്കിയേക്കും. ബ്രൗസര്‍ ഓപ്പണ്‍ ചെയ്ത് സാമ്പ്രദായികമായ രീതിയില്‍ റണ്‍ ചെയ്യുന്നതിന് പകരം സൗകര്യപ്രദമായ രീതിയില്‍ റണ്‍ ചെയ്യാന്‍ ഈ ആപ് ലോഞ്ചര്‍ സഹായിക്കും.

DOWNLOAD

Comments

comments