ആരായിരിക്കും അനുശ്രീയുടെ ലൈഫ് പാര്‍ട്‌നര്‍?


Anushree to play lead in my life partner

എംബി പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മൈ ലൈഫ് പാര്‍ട്‌നറില്‍ അനുശ്രീ നായികയായെത്തുന്നു. അമീര്‍ നിയാസും സുദേവ് നായരുമാണ് നായകന്മാര്‍. അടുത്ത സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥപറയുന്ന ചിത്രമാണ് മൈ ലൈഫ് പാര്‍ട്‌നര്‍. ചിത്രത്തില്‍ ഒരാള്‍ അനുശ്രീയുടെ അടുത്ത സുഹൃത്തായും മറ്റൊരാള്‍ കാമുകനായും വേഷമിടുന്നു. ആരായിരിക്കും അനുശ്രയുടെ ലൈഫ് പാര്‍ട്‌നര്‍? തീവ്ര പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥപറയുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയതും സംവിധായകന്‍ എംബി പത്മകുമാര്‍ തന്നെയാണ്. നീണ്ട ഇടവേളക്ക് ശേഷം സുകന്യയും ചിത്രത്തില്‍ ഒരു
പ്രധാന വേഷം ചെയ്യുന്നുണ്ട്. കീര്‍ത്തന മൂവീസിന്റ ബാനറില്‍ രഞ്ജി മോനാണ് മൈ ലൈഫ് പാര്‍ട്‌നര്‍ നിര്‍മിക്കുന്നത്.

English Summary: Anushree to play lead in my life partner

Comments

comments