ആനിമേഷന്‍ ഫിലിം നിര്‍മ്മിക്കാം…ഡയലോഗ് മാത്രം നല്കി………

നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം ആനിമേഷന്‍ ഫിലിം നിര്‍മ്മിക്കാം. ചെയ്യേണ്ടത് ഡയലോഗുകള്‍ ടൈപ്പ് ചെയ്ത് നല്കുക മാത്രം. ഒഴിവു സമയങ്ങളില്‍ നേരമ്പോക്കിനുപകരിക്കുന്ന സൈറ്റാണ് ഇത്. കുട്ടികള്‍ക്കും ഇത് രസകരമായ പ്രവൃത്തി ആയിരിക്കും.
ആദ്യം നിങ്ങള്‍ ഈ സൈറ്റില്‍ പോയി ലോഗിന്‍ ചെയ്യുക. ലൈബ്രറിയില്‍ നിലവിലുള്ളതില്‍ നിന്ന് ഫിലിം, കാരക്ടറുകള്‍ സെലക്ട് ചെയ്യുക. ഇനി ഡയലോഗുകള്‍ ടൈപ്പ് ചെയ്ത് നല്കുക. ഇന്‍ബില്‍റ്റ് ടെക്സ്റ്റ് ടു സ്പീച്ച് വഴി ശബ്ദം ഓട്ടോമാറ്റിക്കായി ഇന്‍സെര്‍ട്ട് ചെയ്യപ്പെടും. ആനിമേഷനും മ്യൂസികും ഓട്ടോമാറ്റിക്കായി ചേര്‍ക്കപ്പെടും.
പെയ്ഡ് അക്കൗണ്ടും ഇതിലുണ്ട്. പക്ഷേ 58 ഡോളര്‍ നല്‌കേണ്ടിവരും ഒരു വര്‍ഷം.