ഫേസ്ബുക്കില്‍ ആനിമേറ്റഡ് ഇമേജുകള്‍ പോസ്റ്റ് ചെയ്യാം


Animated images on facebook - Compuhow.com
ഫേസ്ബുക്കില്‍ ചിത്രങ്ങളും, ടെക്സ്റ്റും മാത്രം പോസ്റ്റ് ചെയ്ത് മടുത്തോ? എങ്കില്‍ അല്പം വെറൈറ്റിക്കായി ജിഫ് ആനിമേഷനുകള്‍ പോസ്റ്റ് ചെയ്യാം. എന്നാല്‍ ഫേസ്ബുക്ക് ആനിമേറ്റഡ് ഇമേജുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല. അതിനാല്‍ ആനിമേഷന്‍ ഫയല്‍ പോസ്റ്റ് ചെയ്യാന്‍ മറ്റൊരു ടൂള്‍ ഉപയോഗിക്കണമെന്ന് മാത്രം.

Animated-Picture എന്ന ആപ്ലിക്കേഷനാണ് ഇതിന് വേണ്ടത്. ഇത് ഉപയോഗിക്കാന്‍ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് ഈ ആപ്ലിക്കേഷന്‍ എടുക്കുക.

തുടര്‍ന്ന് Go to App ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷനില്‍ നിലവിലുള്ള ഇമേജുകള്‍ എടുക്കുകയോ. അതല്ലെങ്കില്‍ മറ്റേതെങ്കിലും ആനിമേഷന്റെ ലിങ്ക് നല്കുക.

ആപ്ലിക്കേഷന്‍ സൈറ്റില്‍ അനേകം ആനിമേഷനുകള്‍ പല കാറ്റഗറികളിലായി ലഭ്യമാണ്.
ഇത് സെലക്ട് ചെയ്ത് പോപ് വരുന്നതില്‍ ഒരു മെസേജും ആഡ് ചെയ്ത് ഷെയര്‍ ചെയ്യാം.

https://apps.facebook.com/animated-picture/

Comments

comments