ആന്‍ഡ്രോയ്ഡ് ടാബ്‍ലറ്റ് സ്കെച്ച് ബുക്ക് ആക്കാം


കാലം മാറുന്നതനിനുസരിച്ച് കാലരൂപങ്ങളുടെ ശൈലിയിലും, നിര്‍മ്മാണത്തിലും മാറ്റം വരുമല്ലോ. പെന്‍സിലും, കടലാസും ഉപയോഗിച്ചും, നിറക്കൂട്ടുകളുപയോഗിച്ച് ആര്‍ട്ട് പേപ്പറിലും ചിത്രങ്ങള്‍ വരക്കാറുണ്ടല്ലോ. എന്നാല്‍ ഈ ആന്‍ഡ്രോയ്ഡ് യുഗത്തില്‍ പേപ്പറും, ചായങ്ങളുമൊക്കെ ചിത്രം വരയ്ക്ക് അനിവാര്യമല്ല. അതിന് പറ്റിയ മാധ്യമം ആന്‍ഡ്രോയ്ഡ് ടാബ്‍ലറ്റ് തന്നെയാണ്. നിങ്ങളുടെ ടാബ്‍ലറ്റിനെ സ്കെച്ച് ബുക്കാക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ArtFlow.
ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍ ചെയ്യുക. പല ആരോകള്‍ സ്ക്രീനില്‍ കാണാം. ഇടത് വശത്ത് കാണുന്ന ആരോയില്‍ ക്ലിക്ക് ചെയ്താല്‍ സെറ്റിങ്ങ്സ് മാറ്റാനും, ഇമേജുകള്‍ ഇംപോര്‍ട്ട് ചെയ്യാനും, ലെയര്‍ ആഡുചെയ്യാനുമൊക്കെ സാധിക്കും.

Artflow - Compuhow.com
വലത് വശത്തെ ആരോയില്‍ ക്ലിക്ക് ചെയ്താല്‍ ബ്രഷ്, പെയിന്റിംഗ് ഒപ്ഷനുകള്‍ തുടങ്ങിയവ ലഭിക്കും.
സ്റ്റൈലസ് ഉപയോഗിച്ചും ഇതില്‍ വരയ്ക്കാം.
ബ്രഷ് ഒപ്ഷനില്‍ തന്നെ നിരവധി സ്റ്റൈലുകളുണ്ട്.
Artflow - Compuhow.com
വര പൂര്‍ത്തിയാകുമ്പോള്‍ അത് പി.എന്‍,ജി ഫോര്‍മാറ്റില്‍ ഓണ്‍ലൈന്‍ സ്റ്റോറേജുകളിലേക്കോ, മെമ്മറിയിലേക്കോ, അല്ലെങ്കില്‍ ബ്ലുടൂത്ത് വഴിയോ ഷെയര്‍ ചെയ്യാം.
https://play.google.com/store/apps/details?id=com.bytestorm.artflow

Comments

comments