റെയില്‍വേ ഇന്‍ഫര്‍മേഷന്‍ ലഭിക്കാന്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍


ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ വിപ്ലവം നടക്കുന്ന ഇക്കാലത്ത് എന്തുപയോഗത്തിനാണ് ആന്‍ഡ്രോയ്ഡ് ആപ് ഇല്ലാത്തത് എന്നാണ് ചോദിക്കേണ്ടത്. പതിനായിരക്കണക്കിന് ഫ്രീ ആപ്ലിക്കേഷനുകള്‍ പലസൈറ്റുകളിലായുണ്ട്. ഇവയില്‍ ബഹുഭരിപക്ഷവും നേരംപോക്കിനാണെങ്കിലും ഉപകാരപ്രദമായവയും ഏറെയുണ്ട്.
ഇന്ത്യന്‍ റെയില്‍വേയുടെ വിവരങ്ങള്‍ അറിയാന്‍ സഹായിക്കുന്ന ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

മിക്കവാറും ട്രെയിന്‍ സംബന്ധമായ എല്ലാ വിവരങ്ങളും ഇതു വഴി ലഭിക്കും. പി.എന്‍. ആര്‍ സ്റ്റാറ്റസ്, ട്രെയിന്‍ നമ്പര്‍, റണ്ണിങ്ങ് സ്റ്റാറ്റസ്, സീറ്റ് ലഭ്യത തുടങ്ങി ടിക്കറ്റ് റേറ്റ് വരെ ഇതില്‍ ചെക്ക് ചെയ്യാം.
അതുപോലെ ആപ്ലിക്കേഷന്റെ ലളിതമായ ഇന്റര്‍ഫേസും എടുത്ത് പറയേണ്ടതാണ്.
സ്മാര്‍ട്ട് ഫോണുകളുപയോഗിക്കുന്ന ട്രെയിന്‍ യാത്രികര്‍ക്ക് ഇത് വളരെ ഉപകാരപ്പെടുന്ന ഒന്നായിരിക്കും.

Download

Comments

comments