ആന്‍ഡ്രോയ്ഡ് ഫോണ്‍ മോഡം ആക്കിമാറ്റാം.


മൊബൈലില്‍ നെറ്റുപയോഗിക്കുന്നത് സര്‍വ്വസാധാരണമാണ്. ത്രിജി, ടു ജി നെറ്റ്വര്‍ക്കുകളില്‍ പല കമ്പനികളും മികച്ച സ്പീഡുള്ള ഇന്റര്‍നെറ്റ് സേവനം നല്കുന്നുണ്ട്. എന്നാല്‍ കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കണമെന്നുള്ളവര്‍ക്ക് മൊബൈല്‍ ഫോണുപയോഗിച്ച് കംപ്യൂട്ടറില്‍ നെറ്റ് കണക്ഷനെടുക്കാം. സാധാരണ നോക്കിയ, സാംസംഗ് ഫോണുകളൊക്കെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണുകളും ഈ ആവശ്യത്തിന് ഉപയോഗിക്കാം. ഇതിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറാണ് PDAnet .
ഫോണിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ഒരു കേബിള്‍ കൂടിയുണ്ടെങ്കില്‍ എളുപ്പത്തില്‍ ഇക്കാര്യം ചെയ്യാം.
ഈ സോഫ്റ്റ് വെയറിന്റെ ഒറിജിനല്‍ വേര്‍ഷന് 15 ഡോളറോളം വിലയുണ്ട്.. എന്നാല്‍ ട്രയല്‍വേര്‍ഷനും ലഭിക്കും.
ആദ്യം പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്യുക. ഇത് കോണ്‍ഫിഗര്‍ ചെയ്യേണ്ടതില്ല.
Download for PC
അടുത്തതായി ഫോണില്‍ ഉപയോഗിക്കേണ്ടുന്ന വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
Download for mobile
യു.എസ്.ബി കേബിളുമായി ഫോണും, കംപ്യൂട്ടറും ബന്ധിപ്പിക്കുക. കണക്ട് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി നെറ്റ് കണക്ടഡാവും. ഇല്ലെങ്കില്‍ കംപ്യൂട്ടര്‍ സിസ്റ്റം ട്രേയില്‍ നിന്ന് പ്രോഗ്രാമിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്ക് കണക്ട് ക്ലിക്ക് ചെയ്യുക.
ഇതിന് പകരം ടെതര്‍ എന്ന ആപ്ലിക്കേഷനും ഉപയോഗിക്കാം. വിവരങ്ങള്‍ക്ക് ഇവിടെ പോവുക.
https://plus.google.com/103583939320326217147/posts/1Yy1jb9z4TA
https://plus.google.com/103583939320326217147/posts/XGgEppQEYYp

Download

Comments

comments