ആന്‍ഡ്രോയ്ഡ് ചില അടിസ്ഥാന വിവരങ്ങള്‍


മൊബൈല്‍ ഡിവൈസുകളിലൂടെയാണ് ആന്‍ഡ്രോയ്ഡ് ഇത്ര ജനപ്രിയമായത്. ഇന്ന് ഏറെപ്പേരും മൊബൈല്‍ ഫോണെന്ന് കേള്‍ക്കുമ്പോഴേ ആലോചിക്കുന്നത് ആന്‍ഡ്രോയ്ഡിനെക്കുറിച്ചാണ്. ഇന്ന് നിലവിലുള്ള മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഏറ്റവും പ്രചാരമുള്ളത് ആന്‍ഡ്രോയ്ഡിനാണ്.

* ഗൂഗിളാണ് ആന്‍ഡ്രോയ്ഡ് ഒ.എസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ലിനക്സില്‍ അധിഷ്ഠിതമായ ഒരു ഫ്രീ പ്രോഗ്രാമാണ്. ഗൂഗിളും Open Handset Alliance എന്ന ഓര്‍ഗനൈസേഷനും ഇതില്‍ സഹകരിക്കുന്നു.

* ആന്‍ഡ്രോയ്ഡ് വേര്‍ഷനുകള്‍ വളരെ വ്യത്യസ്ഥത പുലര്‍ത്തുന്നവയാണ്. Gingerbread, Honeycomb, Ice Cream Sandwich, Jelly Bean എന്നിങ്ങനെ. ഇതിലെ രസകരമായ വസ്തുത ആഹാരവുമായി ബന്ധപ്പെട്ട പേരുകളായിരിക്കെ തന്നെ ഇംഗ്ലീഷ് ആല്‍ഫബെറ്റിലെ തുടര്‍ച്ചയായ അക്ഷരങ്ങളാണ് ഓരോ പുതിയ വേര്‍ഷനും ഉപയോഗിക്കുന്നത്.


* ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ സാധാരണ നാല് കീകളേ കാണൂ. ഇവ ബാക്ക്, മെനു, സെര്‍ച്ച്, ഹോം എന്നിവയാണ്.
ഏറ്റവുമധികം ആപ്ലിക്കേഷന്‍ സപ്പോര്‍ട്ടിവാണ് ആന്‍ഡ്രോയ്ഡ്. പതിനായിരക്കണക്കിന് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ സ്റ്റോറില്‍ ലഭ്യമാണ്.

* പുതിയ ROM ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആന്‍ഡ്രോയ്ഡില്‍ സാധിക്കും. ROM എന്നാല്‍ ആന്‍ഡ്രോയ്ഡിന്‍‌റെ പല വേര്‍ഷനുകളാണ്. ഇവയോരോന്നും വ്യത്യസ്ഥ കോണ്‍ഫിഗുറേഷനുകളുള്ള ഡിവൈസുകള്‍ക്ക് വേണ്ടിയാണ്.

* കംപ്യൂട്ടറുമായി കണക്ട് ചെയ്യാന്‍ യു.എസ്.ബി കേബിള്‍, വൈ-ഫി, ബ്ലൂടൂത്ത് സൗകര്യങ്ങള്‍ ഉപയോഗിക്കാം.

* ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ ഹോം സ്ക്രീന്‍ കസ്റ്റമൈസ് ചെയ്യാനാവും. ഹോം സ്ക്രീനിലെ ഐക്കണുകള്‍ ഡെലീറ്റ് ചെയ്യാനും, ആഡ് ചെയ്യാനും സാധിക്കും. അതുപോലെ വാള്‍പേപ്പര്‍, ആപ്ലിക്കേഷന്‍ ഷോര്‍ട്ട്കട്ടുകള്‍, വിഡ്ജെറ്റുകള്‍ എന്നിവ ഹോം സ്ക്രീനില്‍ ചേര്‍ക്കാം.

Comments

comments