ഫോണ്‍ കണ്ടെത്താന്‍ ചില ആപ്ലിക്കേഷനുകള്‍


Mobile theft - Compuhow.com
സ്മാര്‍ട്ട് ഫോണുകളുടെ കടന്ന് വരവ് തിരിച്ചടിയായത് ഒരു തരത്തില്‍ പറഞ്ഞാള്‍ ഫോണ്‍ മോഷ്ടാക്കള്‍ക്കാണ്. കാരണം മോഷ്ടിക്കപ്പെട്ട ഒരു വിധം സ്മാര്‍‌ട്ട് ഫോണുകളൊക്കെ ഉപയോഗശൂന്യമാക്കി തീര്‍ക്കാന്‍ അതിന്‍റെ യഥാര്‍‌ത്ഥ ഉടമകള്‍ക്കാവും. അതോടൊപ്പം ഫോണെവിടെയുണ്ടെന്ന് ക്യത്യമായി ട്രാക്ക് ചെയ്യാനുമാകും.
ഫോണ്‍ മോഷ്ടിക്കപ്പെട്ടാല്‍ കണ്ടെത്താന്‍ സഹായിക്കുന്ന ചില ആപ്ലിക്കേഷനുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. Android Device Manager
ഗൂഗിളിന്‍റെ സ്വന്തം ഉത്പന്നമാണ് Android Device Manager. സൗജന്യമായി ഉപയോഗിക്കാവുന്ന ഈ ആപ്ലിക്കേഷന്‍ വഴി ഫോണ്‍ എവിടെയാണ് ഉപയോഗിക്കപ്പെടുന്നതെന്ന് മാപ് വഴി കാണാനുമാകും. റിമോട്ടായി ഇത് ലോക്ക് ചെയ്യാനും, ഉച്ചത്തില്‍ റിങ്ങ് ചെയ്യിക്കാനും സാധിക്കും.
https://play.google.com/store/apps/details?id=com.google.android.apps.adm

2. Bitdefender Anti-Theft
ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജറിന് സമാനമായ പ്രവര്‍ത്തനമാണ് ഇതിന്‍റേതും. എന്നാല്‍ മറ്റ് ചില സവിശേഷതകളും ഇതിനുണ്ട്. സിം കാര്‍ഡ് മാറ്റിയാല്‍ പുതിയ നമ്പര്‍ നിങ്ങള്‍ നേരത്തെ സെറ്റ് ചെയ്ത നമ്പറിലേക്ക് മെസേജ് ചെയ്യാനുള്ള സംവിധാനം ഇതിലുണ്ട്. ഫോണ്‍ ലോക്ക് ചെയ്യുക, ഡാറ്റ മായ്ക്കുക തുടങ്ങിയവയും ഇതില്‍ സാധ്യമാണ്.
https://play.google.com/store/apps/details?id=com.bitdefender.antitheft

3. Prey
പണം മുടക്കേണ്ടാത്ത ആന്‍റി തെഫ്റ്റ് ആപ്ലിക്കേഷനാണ് Prey.പിസിയിലും ഇത് ഉപയോഗിക്കാനാവും. അലാം, കസ്റ്റം മെസേജ്, അണ്‍ ഇന്‍സ്റ്റാള്‍ തടയല്‍ എന്നിവയൊക്കെ ഇതില്‍ സാധ്യമാണ്.
https://play.google.com/store/apps/details?id=com.prey

Comments

comments