ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളും, ഗെയിമുകളും ജനപ്രിയമായി നില്ക്കന്ന കാലമാണല്ലോ ഇത്. വളരെ കൗതുകം നിറഞ്ഞതും, ഉപകാരമുള്ളതുമായ ഏറെ പ്രോഗ്രാമുകള്‍ ആന്‍ഡ്രോയ്ഡിലുണ്ട്. ഇവ ചെറിയൊരു യൂട്ടിലിറ്റി പ്രോഗ്രാം ഉപയോഗിച്ച് നിങ്ങളുടെ വിന്‍ഡോസ് കംപ്യൂട്ടറിലും വര്‍ക്ക് ചെയ്യിക്കാം.
ആദ്യം ഇതിനാവശ്യമായ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ബ്ലു സ്റ്റാക്ക് എന്ന ഈ പ്രോഗ്രാം നിങ്ങളുടെ വിന്‍ഡോസ് കംപ്യൂട്ടറില്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനകള്‍ റണ്‍ ചെയ്യാന്‍ സഹായിക്കും.
ഇന്സ്റ്റലേഷന് പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് മൂന്ന് ആപ്ലിക്കേഷനുകള്‍ ഇതില്‍ കാണാം. ഗെറ്റ്ജാര്‍ ആമസോണ്‍ ആപ്പ് സ്റ്റോര്‍, ആന്‍ഡ്രോയ്ഡ് ഒഫിഷ്യല്‍ ആപ് സ്റ്റോര്‍ എന്നിവ.
ശ്രദ്ധിക്കേണ്ടുന്ന കാര്യം ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ മൊബൈല്‍, ടാബ് ലേ ഔട്ടിലാവും സെറ്റ് ചെയ്യപ്പെടുക. മാനേജ് സൈസ് സെറ്റിങ്ങ്സില്‍ ഇത് നിങ്ങള്‍ക്ക് മാറ്റം വരുത്താം.
Download