ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഷെയറിങ്ങ് എളുപ്പത്തിലാക്കാംനിങ്ങളൊരു ആപ്ലികേഷന്‍അഡിക്ടാണോ? ആന്‍ഡ്രോയ്ഡ് ഫോണില്‍ കിട്ടുന്ന ആപ്ലിക്കേഷന്‍സെല്ലാം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ച് നോക്കുന്ന ഒട്ടേറെ ആളുകളുണ്ട്.
ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ കണ്ട് പലപ്പോഴും സുഹൃത്തുക്കള്‍ അതാവശ്യപ്പെടാറുണ്ടാവും. എന്നാല്‍ കൃത്യമായി അത് ഡൗണ്‍ ലോഡ് ചെയ്യാനുള്ള ലിങ്കോ, വിവരങ്ങളോ ഒരു പക്ഷേ നിങ്ങള്‍ക്കറിയാതെ വരാം. ഇത്തരം സാഹചര്യത്തില്‍ ഉപയോഗിക്കാവുന്ന ഒരു സര്‍വ്വീസാണിത്. ഇത് തുറന്ന് ഏത് ആപ്ലിക്കേഷനാണോ ഷെയര്‍ ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്യുക. ആപ്ലിക്കേഷന്‍റെ ലിങ്ക് സുഹൃത്തിന് മെയില്‍ ചെയ്യപ്പെടും. ഇതില്‍ നിന്ന് എളുപ്പത്തില്‍ സെര്‍ച്ചിങ്ങൊന്നുമില്ലാതെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാം.

Download

Comments

comments