ആന്‍ഡ്രിയ – അനിരുദ്ധ് വിവാഹിതരാകുന്നു !

Andrea anirudh marriage - Keralacinema.com
ആന്‍ഡ്രിയ എന്ന നടി ഒറ്റ മലയാളം സിനിമയിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഇന്ന് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഫഹദ് ഫാസിലുമായുള്ള പ്രണയവാര്‍ത്തയാണ് ആന്‍ഡ്രിയ വാര്‍ത്തകളില്‍ ഇടം നേടാന്‍ കാരണമായത്. എന്നാല്‍ ഫഹദിന്‍റെ പ്രണയം തള്ളിക്കളഞ്ഞ ആന്‍ഡ്രിയ കൊലവെറി ഗാനത്തിലൂടെ പ്രശസ്തനായ അനിരുദ്ധിനെ വിവാഹം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നാണ് പുതിയ വാര്‍ത്തകള്‍. ഇവരുടെ ചുംബന രംഗങ്ങള്‍ അക്കാലത്ത് ഇന്‍റര്‍നെറ്റില്‍ വൈറലായി പടര്‍ന്നിരുന്നു. വിവാഹം ചെയ്യാന്‍ വിസമ്മതിച്ച അനിരുദ്ധിനെ ആന്‍ഡ്രിയ നിര്‍ബന്ധിച്ച് വിവാഹത്തിന് സമ്മതിപ്പിക്കുകയായിരുന്നത്രേ. സെപ്തംബറില്‍ വിവാഹം നടക്കുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ അടുത്തിടെ താന്‍ ഉടനേ വിവാഹത്തിനില്ലെന്ന് ആന്‍ഡ്രിയ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *