ആമേന്‍ കോപ്പിയടി ?

Amen malayalam movie - Keralacinema.com
പുതുമയാര്‍ന്ന കഥയും അവതരണവും കൊണ്ട് ശ്രദ്ധ നേടിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രം കോപ്പിയടിയെന്ന് ആരോപണം. ന്യൂജനറേഷന്‍‌ പടങ്ങളുടെയെല്ലാം ഒറിജിനല്‍ ഹോളിവുഡും, കൊറിയയുമൊക്കെയാണെന്ന് ശക്തമായ ആരോപണങ്ങള്‍ നിലനില്‍ക്കേയാണ് അല്പം വൈകി ആമേനെതിരെയും ആരോപണം ഉയര്‍ന്നത്. 2007 ല്‍ പുറത്തിറങ്ങിയ ‘ഗുക്ക-ഡിസ്‌റ്റന്റ്‌ ട്രമ്പറ്റ്‌’ എന്ന സെര്‍ബിയന്‍ ചിത്രത്തിന്‍റെ കഥ അടിച്ച് മാറ്റിയതാണത്രേ ആമേന്‍. ആമേനില്‍ ബാന്‍ഡ് സെറ്റാണെങ്കില്‍ ഒറിജിനലില്‍ ട്രമ്പറ്റ് എന്ന സംഗീതോപകരണമാണ്. മോഷണം കണ്ടുപിടിക്കാതിരിക്കാന്‍ മലയാളികള്‍ കാണാനിടയില്ലാത്ത ഭാഷകളിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ന്യൂജനറേഷന്‍കാര്‍ കാണുന്നതെന്നാണ് വ്യാജന്‍ കണ്ടുപിടിക്കുന്നവരുടെ അഭിപ്രായം. അതെന്തായാലും മലയാളത്തില്‍ പുതുമയാര്‍ന്ന ഒരു ചലച്ചിത്രാനുഭവം നല്കിയ ആമേന്‍ ഇക്കൊല്ലത്തെ ഹിറ്റ് ചാര്‍‌ട്ടില്‍ ഇടം കണ്ടു കഴിഞ്ഞു.