മലയാളത്തില്‍ പുതുമയാര്‍ന്ന അനുഭവം സമ്മാനിച്ച ലിജോ ജോസ് പല്ലിശ്ശേരിയുടെ ആമേന്‍ ഹിന്ദിയിലേക്ക്. ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച ചിത്രം നിരൂപകര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും മികച്ച പ്രതികരണമാണ് നേടിയത്. ഫഹദ് ഫാസില്‍ ചെയ്ത സോളമന്‍ വേഷം ബോളിവുഡിലെ പ്രണയ നായകന്‍ രണ്‍ബീര്‍ കപൂര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മാതാവ് ഫരീദ് ഖാനാണ് ബോളിവുഡില്‍ ചിത്രം റീമേക്ക് ചെയ്യുന്നത്. ചിത്രത്തിന്റെ റീമേക്ക് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഫരീദ് ഖാന്‍ പറഞ്ഞു. ചിത്രം കണ്ടതിന് ശേഷം മാത്രമാകും രണ്‍ബീര്‍ കപൂര്‍ അഭിനയിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുപറഞ്ഞത്. ബോളിവുഡിലും ഇതേതിരക്കഥയായിരിക്കും. ഹിന്ദിയിലേക്ക് വേണ്ടി പ്രത്യേകം കഥ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലിജോ വിസമ്മതിക്കുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് 2014 ആദ്യത്തില്‍ തുടങ്ങും