AlternativeTo.net സോഫ്റ്റ് വെയര്‍ കണ്ടെത്താം


ഫ്രീയോ, പെയ്ഡോ ആയ സോഫ്റ്റ്വെയറുകള്‍ കണ്ടെത്താനുള്ള ഒരു സൈറ്റാണ് AlternativeTo.net . ഒരു പ്രോഗ്രാമിന് പകരം വെയ്ക്കാവുന്ന മറ്റൊരു പ്രോഗ്രാം ഈ സൈറ്റ് വഴി കണ്ടെത്താം. ഉദാഹരണത്തിന് ചെറിയ വീഡിയോ എഡിറ്റുങ്ങുകള്‍ ചെയ്യാന്‍ മൂവി മേക്കര്‍ ഉപയോഗിക്കും. ഇതിന് പകരം ഒന്ന് നിങ്ങള്‍ക്ക് വേണമെങ്കില്‍ AlternativeTo ല്‍ പോയി അത് കണ്ടെത്താം.

ചില പ്രോഗ്രാമുകള്‍ നിങ്ങള്‍ക്ക് സ്ഥിരമായി ആവശ്യവും എന്നാല്‍ ഉപയോഗിക്കുന്ന ആ പ്രോഗ്രാമിന്റെ ചില ഫീച്ചേഴ്സ് നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തതുമായിരിക്കും. ഇങ്ങനെ വന്നാല്‍ ഈ സൈറ്റില്‍ പോയി പകരക്കാരനെ കണ്ടെത്താം.
മാക്, വിന്‍ഡോസ്, ലിനക്സ്, ഐ ഫോണ്‍, ആന്‍ഡ്രോയ്ഡ്, തുടങ്ങി ഏത് വിഭാഗത്തിലും പെട്ട പ്രോഗ്രാമുകള്‍ ഇതുവഴി കണ്ടുപിടിക്കാം.
പ്രധാനമായും ഫ്രീ പ്രോഗ്രാമുകള്‍ക്കായാണ് ഇത് ഉപയോഗിക്കുന്നത്.

Comments

comments