യക്ഷി പുനര്‍ജ്ജനിക്കുന്നു


Akam Malayalam movie - Keralacinema.com
മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ നോവലിനെ ആധാരമാക്കി നിര്‍മ്മിച്ച ചിത്രമാണ് യക്ഷി. സത്യന്‍ നായകനായി അഭിനയിച്ച ബ്ലാക്ക് ആന്‍ഡ് ചിത്രമായിരുന്നു ഇത്. ഇപ്പോള്‍ ഫഹദ് ഫാസില്‍ നായകനായി യക്ഷി വീണ്ടും അവതരിപ്പിക്കപ്പെടുകയാണ്. അനുമോളാണ് ചിത്രത്തിലെ നായിക. ഒരു അപകടത്തില്‍ മുഖം വികൃതമായിപ്പോകുന്ന ഒരു ആര്‍ക്കിടെക്ട് മാനസിക വിഭ്രാന്തിയാല്‍ ഭാര്യ യക്ഷിയാണ് എന്ന് സങ്കല്പിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. വിവിധ വിദേശ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം വൈകാതെ തീയേറ്ററുകളിലെത്തും. ശാലിനി ഉഷ നായരാണ് ചിത്രം സംവിധാനം ചെയ്തത്. ബോക്സ് ഓഫീസ് സിനിമയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

Comments

comments