എയര്‍ ഡ്രോയ്ഡ് – ആന്‍ഡ്രോയ്‍് ഡിവൈസുകള്‍ ഡെസ്ക്ടോപ്പില്‍ നിന്ന് കണ്‍ട്രോള്‍ ചെയ്യാം


AirDroid ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് ഡിവൈസുകളെ വയര്‍ ലെസായി കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കും. ഒരു വൈഫി നെറ്റ് വര്‍ക്കില്‍ ബന്ധിപ്പിക്കപ്പെട്ട് ആന്‍ഡ്രോയ്ഡിനെയും കംപ്യൂട്ടറിനെയുമാണ് ഇത്തരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുക. ഇതുപയോഗിക്കാന്‍ ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുക. എന്നാല്‍ കംപ്യൂട്ടറില്‍ കൂടുതലായി നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല. ഇത് ഫോണില്‍ റണ്‍ ചെയ്യുമ്പോള്‍ ഒരു യു.ആര്‍.എല്‍ തുറക്കും. കംപ്യൂട്ടറിലും ആ പേജ് തുറക്കുക. കംപ്യൂട്ടറില്‍ ഒരു പ്രത്യേക വിന്‍ഡോ ലഭിക്കും. മിക്കവാറും എല്ലാ ആന്‍ഡ്രോയ്ഡ് ഫങ്ഷന്‍സുമുള്ള പേജാണ് ഇത്. ഇതുവഴി മൊബൈലുമായി കണക്ടഡാവാം. മികച്ച ഒരു ആപ്ലിക്കേഷന്‍ എന്ന നിലയിലും ഫ്രീ ടൂള്‍ എന്ന നിലയിലും വൈഫി നെറ്റ് വര്‍ക്കുകളില്‍ ഇത് ഉപയോഗിക്കാവുന്നതാണ്.

web.airdroid.com

Comments

comments