സൗണ്ട് അഡ്ജസ്റ്റ്മെന്റ് ഓട്ടോമാറ്റിക്കാക്കാം


പകല്‍ കംപ്യൂട്ടറില്‍ ഉപയോഗിക്കുന്ന വോള്യം രാത്രി ആവശ്യം വരില്ല. ടി.വിയാണെങ്കിലും പകല്‍ കാണുമ്പോഴുപയോഗിച്ച സൗണ്ട് രാത്രി കൂടുതലായി തോന്നും. മറ്റ് ശബ്ദങ്ങളുടെ സാന്നിധ്യമാണ് ഇത്തരത്തില്‍ സൗണ്ട് കുറവ് തോന്നാനുള്ള കാരണം. ശബ്ദധത്തിലുള്ള ഇത്തരത്തിലുള്ള മാറ്റങ്ങള്‍ പലപ്പോഴും അരോചകമാവും. ഇത് പരിഹരിക്കാന്‍ സമയത്തിനനുസരിച്ച് അ‍ഡ്ജസ്റ്റാവുന്ന ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ മതി.
Speaker admin - Compuhow.com
Speaker Admin. എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇത്തരത്തില്‍ അഡ്ജസ്റ്റ്മെന്റ് നടത്താനാവും. അഞ്ച് വ്യത്യസ്ഥങ്ങളായ സൗണ്ട് പ്രൊഫൈലുകള്‍ ഈ പ്രോഗ്രാമില്‍ നിന്ന് സെലക്ട് ചെയ്യാം. ഒരു പ്രൊഫൈല്‍ എത് സമയത്താണ് ആക്ടിവ് ആക്കേണ്ടത് എന്നും നിശ്ചയിക്കാം.

ഈ പ്രോഗ്രാം ഉപയോഗിച്ചാല്‍ സിസ്റ്റത്തിലെ ഡിഫോള്‍ട്ട് വോള്യം സെറ്റിങ്ങുകള്‍ ഉപയോഗിക്കാനാവില്ല. പാസ്വേഡ് നല്കി ലോഗിന്‍ ചെയ്താല്‍ മാത്രമേ സൗണ്ട് ലെവലുകള്‍ മാറ്റാനാവൂ എന്നതിനാല്‍ സ്ഥാപനങ്ങളിലും, കുട്ടികള്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലുമൊക്കെ ഇത്തരത്തില്‍ സൗണ്ട് കണ്‍ട്രോള്‍ ചെയ്യാം.

ഇന്‍സ്റ്റാള്‍ ചെയ്യുന്ന അവസരത്തില്‍ Speaker Admin ന് ഇന്റര്‍നെറ്റ് കണക്ഷന്‍ വേണം. ഇന്‍സ്റ്റലേഷനൊപ്പം ചില ആഡ് വെയറുകള്‍ കൂടി ആക്ടിവേറ്റ് ചെയ്യപ്പെടുമെന്നതിനാല്‍ അതിനുള്ള ഒപ്ഷന്‍സ് അണ്‍ ചെക്ക് ചെയ്യാന്‍ ശ്രദ്ധിക്കുക.

DOWNLOAD

Comments

comments