ഫേസ്ബുക്ക് ചിത്രത്തില്‍ മെസേജ് ഒളിപ്പിക്കാം

140 അക്ഷരം വരെ ദൈര്‍ഘ്യമുള്ള മെസേജുകള്‍ ഒളിപ്പിച്ച ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യാനാവും. Secretbook എന്ന ക്രോം എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.

സീക്രട്ടായ വിവരങ്ങള്‍ പബ്ലിക്കായി തന്നെ, ആരുടെയും ശ്രദ്ധയില്‍ പെടാതെ ഷെയര്‍ ചെയ്യാന്‍ ഇത് സഹായിക്കും. എന്നാല്‍ ഇത് ഡീകോഡ് ചെയ്യാനും കംപ്യൂട്ടറില്‍ ഈ എക്സ്റ്റന്‍ഷന്‍ വേണം.

Add  hidden text to facebook image - Compuhow.com
ആദ്യം ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഫേസ്ബുക്ക് തുറന്ന് CTRL + ALT + A അടിക്കുക. ഒരു പോപ് അപ് വിന്‍ഡോ ആ സമയത്ത് പ്രത്യക്ഷപ്പെടും.
തുടര്‍ന്ന് അതിലെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.

യൂസര്‍ നല്കിയ അതേ പാസ് വേഡ് ഉപയോഗിച്ച് ചിത്രത്തിലെ സീക്രട്ട് മെസേജ് വീണ്ടെടുക്കാം.

DOWNLOAD

Leave a Reply

Your email address will not be published. Required fields are marked *