പുതിയ send to ഡെസ്റ്റിനേഷന്‍ എങ്ങനെ നല്കാം?


എളുപ്പത്തില്‍ ഫയലുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റാന്‍ സാധാരണ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് send to ഒപ്ഷനെടുക്കുകയാണല്ലോ പതിവ്. എന്നാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്കാവശ്യമായ ലൊക്കേഷന്‍ ഇതില്‍ ഇല്ലാതെ വന്നേക്കാം.
പുതിയ ഡെസ്റ്റിനേഷനുകള്‍ എങ്ങനെ ആഡ് ചെയ്യാമെന്ന് നോക്കാം?
Add items to send to option - Compuhow.com
ഇതിന് ആദ്യം വിന്‍ഡോസ് സ്റ്റാര്‍ട്ടില്‍ ക്ലിക്ക് ചെയ്ത് സെര്‍ച്ച് ബോക്സില്‍ shell:sendto എന്ന നല്കുക.
ഒരു ഫോള്‍ഡര്‍ തുറന്ന് വരും. അതില്‍ നിലവിലുള്ള ഡെസ്റ്റിനേഷനുകള്‍ കാണാം. പുതിയവ ആഡ് ചെയ്യാന്‍ ഇടത് വശത്ത് നിന്ന് ഏതാണോ വേണ്ടത് അത് ഡ്രാഗ് ചെയ്തിടുകയോ, അല്ലെങ്കില്‍ കോപ്പിചെയ്ത് ഈ ഫോള്‍ഡറിലേക്ക് പേസ്റ്റ് ചെയ്യുകയോ ചെയ്യുക.

ഇനി ഫയലിന് മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് send to എടുത്താല്‍ നിങ്ങള്‍ ആഡ് ചെയ്തതും കാണാം.

Comments

comments