ആഡ് ബ്ലോക്ക് പ്ലസ്


ആഡുകള്‍ തടയുന്നതിനുള്ള ആഡ് ബ്ലോക്ക് പ്ലസ് എന്ന പ്രോഗ്രാം ഇപ്പോള്‍ ആന്‍ഡ്രോയ്ഡിനായി ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് ഫോണില്‍ ബ്രൗസ് ചെയ്യുമ്പോള്‍ പരസ്യങ്ങള്‍ തടയാനാണ് ഇത് ഉപയോഗിക്കുന്നത്. കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന അതേ സിസ്റ്റമാണ് ഫോണുകളിലും ഉപയോഗിക്കുന്നത്. ഇത് ഉപയോഗിക്കുന്നതിന് ഫോണ്‍ റൂട്ട് ചെയ്യേണ്ടതില്ല. എന്നാല്‍ റൂട്ട് ചെയ്തിട്ടില്ലെങ്കില്‍ ചില ഫങ്ഷനുകള്‍ വര്‍ക്ക് ചെയ്യുകയില്ല.

4.0 നും ശേഷവുമുള്ള റൂട്ട് ചെയ്യാത്ത ആന്‍ഡ്രോയ്ഡ് വൈഫിയിലുള്ള പരസ്യങ്ങള്‍ തടയും.
റൂട്ട് ചെയ്യാത്ത ആന്‍ഡ്രോയ്ഡ് 3 ന് മേലെയുള്ളവക്ക് മാനുവല്‍ കോണ്‍ഫിഗുറേഷന്‍ ചെയ്യേണ്ടതുണ്ട്.
റൂട്ട് ചെയ്തവ വൈഫിയിലും, ത്രിജിയിലും പരസ്യങ്ങള്‍ തടയും.
എന്നാല്‍ കണക്ഷന്‍ വഴിയുള്ള പരസ്യങ്ങള്‍ ബ്ലോക്കാവുകയില്ല. ഈ ആപ്ലിക്കേഷന്‍ റണ്‍ ചെയ്യുമ്പോള്‍ ഒരു നോട്ടിഫിക്കേഷന്‍ ഐക്കണ്‍ ഡിസ്പ്ലേ ചെയ്യും. അതുപോലെ ചില സൈറ്റുകളെ മാത്രമായി ബ്ലോക്കിങ്ങില്‍ നിന്ന് ഒഴിവാക്കാനും സാധിക്കില്ല. ആഡ് ബ്ലോക്ക് പ്ലസ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഡാറ്റഉപയോഗം അല്പം കൂടുതലാകും. മറ്റ് പ്രോഗ്രാമുകളും, ആപ്ലിക്കേഷനുകളും ഉപയോഗിക്കുമ്പോള്‍ ഫില്‍ട്ടര്‍ ചെയ്യുന്നതിനാലണ് ഡാറ്റ ഉപയോഗം വര്‍ദ്ധിക്കുന്നത്.

Download

Comments

comments