വിന്‍ഡോസ് ഫോണില്‍ നിന്ന് കംപ്യുട്ടര്‍ ആക്സസ് ചെയ്യാംനിങ്ങളുടെ വിന്‍ഡോസ് മൊബൈലുപയോഗിച്ച് വിന്‍ഡോസ്7 , എക്സ്.പി തുടങ്ങിയവയൊക്കെ ആക്സസ് ചെയ്യാന്‍ സാധിക്കും. ഇതുവഴി കംപ്യൂട്ടറില്ലാതെ തന്നെ നിങ്ങളുടെ കംപ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങള്‍ ആക്സസ് ചെയ്യാം. ഇതിന് ആദ്യം വേണ്ടത് RDM+ എന്ന പ്രോഗ്രാമാണ് . ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

Download

സിസ്റ്റത്തില്‍ ആക്ടിവ് സിങ്ക് (Active Sync) എന്നപ്രോഗ്രാം വേണം. ഇല്ലെങ്കില്‍ അത് ഡൗണ്‍ലോഡ് ചെയ്യുക.

Download

ഇത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒരു ഐ.ഡി ക്രിയേററ് ചെയ്യണം. ശേഷം RDM+ഓപ്പണ്‍ ചെയ്യുക.

ഇനി കംപ്യൂട്ടറിലും RDM+ റണ്‍ ചെയ്യുക. അതില്‍ വരുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക. കംപ്യൂട്ടറിന്‍റെ നമ്പറും, ഐഡിയും എന്‍റര്‍ ചെയ്യുക.

ഇനി കംപ്യൂട്ടറിലും, ഫോണിലും RDM+ റണ്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഫോണില്‍ നിന്ന് കംപ്യൂട്ടര്‍ ആക്സസ് ചെയ്യാനാവും.

Comments

comments