ഒരു ലൈറ്റ് വെയ്റ്റ് സി.ഡി ബര്‍ണര്‍


ഏറ്റവും പ്രശസ്തമായ സി.ഡി ബര്‍ണിംഗ് പ്രോഗ്രാം ഏതെന്ന് ചോദിച്ചാല്‍ നീറോ എന്നാവും എല്ലാവരുടെയും ഉത്തരം. വളരെ ലളിതമായ ഉപയോഗമായിരുന്നു ഒരു കാലത്ത് നീറോയുടേത്. എന്നാല്‍ പുതിയ വേര്‍ഷനുകളില്‍ അധികം പരിചയമില്ലാത്തവര്‍ അല്പം ബുദ്ധിമുട്ടും. മാത്രമല്ല സി.ഡി ബര്‍ണിംഗ് പ്രോഗ്രാമിനൊപ്പം ഒരു കൂട്ടം മറ്റ് പ്രോഗ്രാമുകളും നീറോ കൂട്ടിക്കെട്ടി വിടുന്നുണ്ട്.
aburner - Compuhow.com
ലളിതമായ ഒരു സി.ഡി ബര്‍ണിംഗ് പ്രോഗ്രാം തിരയുകയാണോ നിങ്ങള്‍. എങ്കില്‍ ഉപയോഗിച്ച് നോക്കാവുന്ന ഒന്നാണ് aBurner. ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് വഴി ഇതിലേക്ക് ഫയലുകള്‍ ചേര്‍ക്കാം. FLAC, MP3, OGG ,WMA ഓഡിയോ ഫോര്‍മാറ്റുകള്‍ ഇതില്‍ റൈറ്റ് ചെയ്യാനാവും. ഓഡിയോ സി.ഡി ഫയലുകള്‍ കോപ്പി ചെയ്യുക എന്നത് ഒരു പ്രയാസമായി പലര്‍ക്കും തോന്നിയിട്ടുണ്ടാകും. എന്നാല്‍ ഈ പ്രോഗ്രാമില്‍ ഓഡിയോ സി.ഡി റിപ് ചെയ്യാന്‍ സാധിക്കും. മള്‍ട്ടി സെഷന്‍ ഡിസ്കുകളും ഇതില്‍ തയ്യാറാക്കാം.
അധികം സ്പേസ് ഉപയോഗിക്കാത്ത ഒരു മിനിമം സി.ഡി റൈറ്ററാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ aBurner ഉപയോഗിക്കാം.

VISIT SITE

Comments

comments